പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നേപ്പാള്‍: രാജാവിനെ ശിക്ഷിക്കുമെന്ന് പ്രചന്‍ഡ
അടുത്ത ആഴ്ച നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജാവ് കൊട്ടാരം വിട്ട് പോയില്ലെങ്കില്‍ അദ്ദേഹത്തെ ‘ശിക്ഷിക്കും’ എന്ന് നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് പ്രചന്‍ഡ. രാജാവിന് അല്പമെങ്കിലും ബുദ്ധി ഉണ്ടെങ്കില്‍ അദ്ദേഹം കൊട്ടാരം വിട്ട് പോകുമെന്ന് പ്രചന്‍ഡ പറഞ്ഞു.

“ രാജാവ് കൊട്ടാരം വിടാന്‍ കൂട്ടാക്കിയിലെങ്കില്‍ ജനങ്ങളും പുതിയ സര്‍ക്കാരും അദ്ദേഹത്തിനെതിരെ വിചാരണ നടത്തും. ശിക്ഷൈക്കുകയും ചെയ്യും. ഇത് അദ്ദേഹത്തിന് ഭൂഷണമാകില്ല”- പ്രചണ്ഡ ഭീഷണിപ്പെടുത്തി.

ഏപ്രില്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം രാജഭരണത്തെ നിരോധിക്കും. കൊട്ടാരത്തില്‍ നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് കരുതുന്നില്ല- പ്രചന്‍ഡ പറഞ്ഞു.

രാജകുടുംബത്തിലെ അംഗങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് അവരുടെ സ്വഭാവത്തിന് അനുസൃതമായിരിക്കുമെന്ന് പ്രചന്‍ഡ പറഞ്ഞു. രാജകുടുംബം ജനവിധി അംഗീകരിച്ചാല്‍ രാജാവ് മുന്‍പ് ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് നല്‍കും. എതിര്‍ത്താല്‍ വിചാരണ നടത്തി ശിക്ഷിക്കും- പ്രചന്‍ഡ പറഞ്ഞു.

രാജഭരണം അവസാനിച്ചാല്‍ നേപ്പാള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടുന്നത് പ്രചന്‍ഡയെയാണ്. രാജ്യത്തെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുന്നതിന് രാജാവ് ശ്രമിച്ചാല്‍ കൊട്ടാരത്തില്‍ കടന്ന് കയറുമെന്ന് പ്രചന്‍ഡ ഭീഷണി മുഴക്കിയിട്ടുണ്ട്.
കൂടുതല്‍
പാക്: വിസ നിര്‍ബന്ധമാക്കാതിരിക്കാന്‍ നീക്കം
യു എസ്: തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു
ടിബറ്റ്: എട്ട് പേര്‍ കൊല്ലപ്പെട്ടു
ഹനീഫ്: അന്വേഷണം തുടരുന്നു
കുടുംബം സന്തോഷം നല്‍കുമോ?
ഗ്രഹങ്ങളെ കണ്ടെത്തി