പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വിസ വേണമെന്ന നിയമം നിര്‍ബന്ധമാക്കാതിരിക്കുന്നത് പരിഗണിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും പി എം എല്‍-എന്‍ നേതാവുമായ നവാസ് ഷെരീഫ്. രാജ്യത്തെ ഭരണമുന്നണിയിലെ മുഖ്യ സഖ്യകക്ഷിയാണ് നവാസിന്‍റെ പാര്‍ട്ടി.
ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നവാസ് ഇത് പറഞ്ഞത്. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാലും ഇല്ലെങ്കിലും പാകിസ്ഥാന്‍ ഈ വ്യവസ്ഥ നടപ്പാക്കണമെന്ന് നവാസ് അഭിപ്രായപ്പെട്ടു.
പി പി പി ഉപാദ്ധ്യക്ഷന്‍ സര്‍ദാരിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നവാസ് വെളിപ്പെടുത്തി. “സര്‍ദാരിയും ഈ ആശയത്തിന് അനുകൂലമണെന്നാണ് കരുതുന്നത്.”
പാകിസ്ഥാനില്‍ ഇപ്പോഴും ഭീകരപരിശീലന ക്യാമ്പുകള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഷെരീഫ് തള്ളി. പാകിസ്ഥാനില്‍ ഭീകരപരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
|