അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചില്‍ മാത്രം 80000 പേരാണ് തൊഴില്‍രഹിതരായത്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ് ഇത്.
തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം മാസമാണ് അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്നാണ് ഇതിലുടെ വ്യക്തമാകുന്നത്. അമേരിക്കന്‍ തൊഴില്‍ വകുപ്പാണ് തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്ന വിവരം പുറത്ത് വിട്ടത്. ബിസിനസുകാരും തൊഴില്‍അന്വേഷകരുമെല്ലാം ആശങ്കയിലാണ്.
കഴിഞ്ഞ മാസം തൊഴില്‍ നഷ്ടപ്പെടല്‍ വളരെയധികമായിരുന്നു. ഫാക്ടറികള്‍, നിര്‍മ്മാണ കമ്പനികള്‍, ചില്ലറ വ്യാപാരം, ബാങ്കുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കാണ് മുഖ്യമായും തൊഴില്‍ നഷ്ടപ്പെട്ടത്. ഹോട്ടലുകള്‍, കമ്പ്യൂട്ടര്‍ ഡിസൈന്‍ കടകള്‍, നിയമ സേവനങ്ങള്‍, വിമാനക്കമ്പനികള്‍, ടെലിക്കമ്മ്യുണിക്കേഷന്‍ കമ്പനികള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളെയും തൊഴില്‍ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
|