ഇന്ത്യന്‍ ഡോക്ടര്‍ മൊഹമ്മദ് ഹനീഫിനെതിരായ ഭീകരതയുമായി ബന്ധപ്പെട്ട കേസ് ഓസ്ട്രേലിയന്‍ പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നു. ഹനീഫിനെതിരായ ഭീകരക്കേസ് കോടതി തള്ളി എട്ട് മാസത്തിന് ശേഷവും ഇതാണ് സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.
ഹനീഫിനെതിരായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒന്‍പത് പൊലീസുകാരാണ് മുഴുവന്‍ സമയവും ജോലി ചെയ്യുന്നത്. അഞ്ച് പേര്‍ ഇടവിട്ടെങ്കിലും കേസ് അന്വേഷനത്തില്‍ സഹായിക്കുന്നു.
ബ്രിട്ടനില്‍ നടന്ന പരാജയപ്പെട്ട ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെട്ടാണ് ഹനീഫിനെ അറസ്റ്റ് ചെയ്തിരുന്നത്. ഹനീഫിന്‍റെ സിം കാര്‍ഡ് ഭീകരാക്രമണത്തിന് ശ്രമിച്ച ആളിന്‍റെ പക്കല്‍ നിന്ന് കണ്ടെടുത്തതാണ് വിനയായത്. തുടര്‍ന്ന് മൂന്നാഴ്ച അദേഹം തടവില്‍ കഴിഞ്ഞെങ്കിലും വിട്ടയയ്ക്കുകയുണ്ടായി.
തൊഴില്‍ വിസ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ഹനീഫ് ഇന്ത്യയിലേക്ക് മടങ്ങുകയുണ്ടായി. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് ദശലക്ഷം ഡോളറാണ് ഓസ്ട്രേലിയയ്ക്ക് ചെലവായത്.
|