പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുടുംബം സന്തോഷം നല്‍കുമോ?
ജീവിതം സന്തോഷപ്രദമാകണമെങ്കില്‍ വിവാഹം കഴിച്ച് കുടുംബമൊക്കെ ആകണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

പുതുതായി പുറത്ത് വന്ന ഒരു ഗവേഷണ ഫലം വിശ്വസിക്കാമെങ്കില്‍ ഈ വിശ്വാസത്തില്‍ വലിയ കാര്യമൊന്നുമില്ല. കാരണം വിവാഹം കഴിഞ്ഞ് നാല് വര്‍ഷം മാത്രമെ സുഖകരമായ ദാമ്പത്യം നിലനില്‍ക്കൂ എന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

നാല് വര്‍ഷം കഴിഞ്ഞാല്‍ സുഹൃത്തുക്കളെ കാണാനും മറ്റും സമയം ലഭിക്കാതെ വരികയും കൂടുതല്‍ വീട്ടുജോലികള്‍ അലട്ടുകയും ചെയ്യും. പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ആള്‍ക്കാര്‍ക്ക് വിവാഹ ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകളുണ്ടാകും. എന്നാല്‍, വിവാഹം ജീവിതം പ്രതീക്ഷയ്ക്കൊത്തുയരില്ല-ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയല്‍ കാഹ്നിമാന്‍ പറഞ്ഞു.

എന്നാല്‍, വിവാഹിതരാകാത്തവര്‍ക്കായിരിക്കും കൂടുതല്‍ ഏകാന്തത അനുഭവപ്പെടുക എന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് ലൈംഗിക ബന്ധം കുറഞ്ഞ തോതിലേ ഉണ്ടാകൂ എന്നും പക്ഷേ കൂടുതല്‍ സ്വാതന്ത്ര്യം ഉള്ളത് ഇവര്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിനില്‍ നടന്ന സൈക്കോളജിക്കല്‍ സൊസൈറ്റി കോണ്‍ഫറന്‍സിലാണ് ഈ ഗവേഷണ ഫലം അവതരിപ്പിച്ചത്. പതിനായിരം സ്ത്രീകളിലാണ് പഠനം നടന്നത്.
കൂടുതല്‍
ഗ്രഹങ്ങളെ കണ്ടെത്തി
പാക്: ബൈക്കുകളില്‍ വനിതാ വാര്‍ഡന്മാര്‍
ഭരണഘടന പുനസ്ഥാപിക്കും‌: ഗിലാനി
നിരപരാധികളെ കൊലപ്പെടുത്തുന്നില്ല: സവാഹിരി
സൂരിനാം വിമാനം തകര്‍ന്ന് 19 മരണം
മാധ്യമങ്ങള്‍ക്കെതിരെ ചൈന