പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗ്രഹങ്ങളെ കണ്ടെത്തി
സൌരയൂഥത്തില്‍ ഒന്‍പത് ഗ്രഹങ്ങളുണ്ടെന്നാണ് പഠിച്ചിട്ടുള്ളത്. അടുത്ത കാലത്ത് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങിയിട്ടുണ്ട്.

എന്നാല്‍, സൌരയൂഥത്തിന് പുറത്ത് പുതുതായി പത്ത് ഗ്രഹങ്ങളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. റോബോട്ടിക് ക്യാമറകള്‍ ഉപയോഗിച്ചാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയതത്രേ. വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നടന്ന ജ്യോതി ശാസ്ത്രജ്ഞരുടെ യോഗത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്.

സൂപ്പര്‍വാസ്പ് എന്നറിയപ്പെടുന്ന റോബോട്ടിക് ടീമാണ് പുതിയ ഗ്രഹങ്ങളെ അന്വേഷിക്കുന്നത്. നക്ഷത്രങ്ങളുടെ മുന്നിലൂടെ സൂര്യന്‍ കടന്ന് പോകുമ്പോഴാണ് റോബോട്ടിക് ക്യാമറകളുടെ ശ്രദ്ധയില്‍ പെടുന്നത്. ഈ സമയത്ത് സുര്യനില്‍ നിന്നുള്ള പ്രകാശത്തിന് മങ്ങലേല്‍ക്കുന്നു. ഈ ഘട്ടത്തില്‍ ഗ്രഹത്തിന്‍റെ വലിപ്പവും ദിശയുമൊക്കെ മനസിലാക്കാനാകും.

ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഡോണ്‍ പൊളാകോയും സഹപ്രവര്‍ത്തകരും സ്പെയിനിലെ കാനറി ദ്വീപുകളിലും ദക്ഷിണാഫ്രിക്കയിലും അരിസോണയിലും ഹവായിലും ചിലിയിലും ഫ്രാന്‍സിലും ഓസ്ട്രേലിയയിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചാണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഏതാനും ദിവസം മുന്‍പാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം രൂപപ്പെട്ട് വരുന്നതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്.
കൂടുതല്‍
പാക്: ബൈക്കുകളില്‍ വനിതാ വാര്‍ഡന്മാര്‍
ഭരണഘടന പുനസ്ഥാപിക്കും‌: ഗിലാനി
നിരപരാധികളെ കൊലപ്പെടുത്തുന്നില്ല: സവാഹിരി
സൂരിനാം വിമാനം തകര്‍ന്ന് 19 മരണം
മാധ്യമങ്ങള്‍ക്കെതിരെ ചൈന
ആണവപരിപാടിയുമായി ഇറാന്‍ മുന്നോട്ട്