പുതിയ സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമമാണ് ഹോളീവുഡ് താരം പാരിസ് ഹില്‍ട്ടന്‍റേത് അവര്‍ക്ക് അതിന് കൂട്ടാകട്ടെ എം ടി വിയും. ഏറെ വ്യത്യസ്തത എപ്പോഴും കാംഷിക്കുന്ന പാരീസ് എം ടി വിയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ ‘പാരിസ് ഹില്‍ട്ടണ്‍സ് മൈ ന്യൂ ബി എഫ് എഫ് ’ എന്ന പരിപാടിയിലാണ് സുഹൃത്തുക്കളെ തിരയുന്നത്.
പത്ത് എപ്പിസോഡുകള്‍ വരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പാരിസ് അവതാരകയാകും. 20 മത്സരാര്‍ത്ഥികളാണ് വരിക. രണ്ട് പേര്‍ വീതം വരുന്ന പരിപാടിയില്‍ അവരുടെ വിശ്വാസ്യത, സഹിഷ്ണുത, വനിതാ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ പാരീസ് അളക്കും. ഹില്‍ട്ടന്‍റെ പരിപാടിയുടെ നിര്‍മ്മാതാക്കള്‍ മുന്‍ വി എച്ച് 1 എക്‍സിക്യുട്ടീവുകളായ മൈക്കല്‍ ഹിര്‍സ്ചോണ്‍, സ്റ്റെല്ല സ്റ്റോള്‍പ്പര്‍ എന്നിവരാണ്.
ഹിര്‍ഷോന്‍റെ പുതിയ ബാനറായ ഇഷ് എന്‍റര്‍ടയ്‌ന്മെന്‍റാണ് പരിപാടിക്ക് എം ടി വിയ്‌ക്ക് കൂട്ട്. റിയാലിറ്റി ഷോയ്‌ക്കുള്ള കാസ്റ്റിംഗ് നടന്ന് വരികയാണ്. പാരീസ് ബി എഫ് എഫ് ഡോട്ട് കോമിലൂടെയും മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കാമെന്നാണ് കരുതുന്നത്. മത്സരത്തിലെ പങ്കാളികളെ തീരുമാനിക്കാന്‍ എം ടി വി ഒരു വെബ്സൈറ്റും തുടങ്ങും. കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായിട്ടാണ് സുന്ദരി പരിപാടിയ്‌ക്കെത്തുന്നത്.
|