ബ്രിട്ടീഷ് രാജവംശത്തിലെ ഇളംമുറക്കാരനായ ഹാരി രാജകുമാരന്‍ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സേനയോടൊപ്പം പോരാട്ട ഭൂമിയിലാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചതാണിത്.
കഴിഞ്ഞ രണ്ടരമാസമായി ഹരി രാജകുമാരന്‍ അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത് വരികയാണ്. ബ്രിട്ടീഷ് സൈനികരില്‍ ഏറെയും തമ്പടിച്ചിട്ടുള്ള തെക്കന്‍ ഹെല്‍മന്ദ് പ്രവിശ്യയിലാണ് ഹാരിയും പോരാടുന്നത്.
രാജകുമാരന്‍ അഫ്ഗാന്‍ യുദ്ധഭൂമിയിലാണെന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു.വാര്‍ത്ത ചോര്‍ന്നാല്‍ ഭീകരരില്‍ നിന്ന് രാജകുമാരന്‍റെ ജീവന് ഭീഷണി നേരിടുമെന്ന ആശങ്കയില്‍ ബ്രിട്ടീഷ് മാധ്യമങ്ങളുമായി മന്ത്രാലയം ധാരണയിലെത്തിയ പശ്ചാത്തലത്തിലാണ് വാര്‍ത്ത പുറത്ത് വിടാതിരുന്നത്.
എന്നാല്‍, ഒരു അമേരിക്കന്‍ വെബ്സൈറ്റ് വാര്‍ത്ത ചോര്‍ത്തുകയായിരുന്നു. ഓസ്ട്രേലിയന്‍ മാസികയായ ന്യൂ ഡീല്‍, ജര്‍മ്മന്‍ ടാബ്ലോയിഡായ ബില്‍ഡ് എന്നിവയാണ് വാര്‍ത്ത ചോര്‍ത്തിയതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം ഇറാഖില്‍ പോകാന്‍ തയാറെടുത്ത ഹാരി വാര്‍ത്ത ചോര്‍ന്നതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു.
|