പള്ളിയില്‍ പോകുന്നത് എന്തിനാണ്? ചോദ്യം കേട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ. ലൈംഗിക ജീവിതം ആസ്വദ്യകരമാക്കാനും പള്ളിയില്‍ പോകാം!ഓസ്ട്രേലിയയിലാണ് ഇത്.
റിവര്‍ സൈഡ് പള്ളിയിലെ പാസ്റ്ററായ ആന്‍ഡ്ര്യൂ ന്യൂബോള്‍ഡും ഭാര്യ മെഗനും ചേര്‍ന്ന് ലൈംഗികത, വിവാഹം, വ്യഭിചാരം, അശ്ലീലം എന്നീ കാര്യങ്ങളെ കുറിച്ച് നടത്തുന്ന നാലാഴ്ച നീണ്ടു നില്‍ക്കുന്ന കോഴ്സില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എല്‍താം, മോണ്ടൊ മൊരെന്‍സി എന്നീ പ്രദേശങ്ങളില്‍ നിന്നുളളവരാണ് ഈ കോഴ്സില്‍ പങ്കെടുക്കാനെത്തുന്നത്.
“നിങ്ങള്‍ അനുഭവിച്ചതില്‍ വച്ച ഏറ്റവും മികച്ച ലൈംഗികത” എന്നാണ് പാസ്റ്ററും ഭാര്യയും പരസ്യം നല്‍കിയിരിക്കുന്നത്.“ ലൈംഗികത ഒരു തമാശയാണെന്നാണ് പറയുന്നത്.എല്ലാവരും തമാശ കാട്ടുകയാണ്.ഇതൊരു കുറ്റമായോ തെറ്റായോ തോന്നേണ്ട കാര്യമില്ല -” പരസ്യത്തില്‍ പറയുന്നു.
പള്ളി എന്തിനാണ് ഈ വിഷയത്തില്‍ താല്പര്യമെടുക്കുന്നതെന്ന് പലരും ചോദിച്ചു. അര്‍ത്ഥമില്ലാത്ത ചോദ്യമാണിത്.ഈശ്വര സൃഷ്ടിയാണ് ലൈംഗികത. കൂടുതലും ചെറുപ്പക്കാരാണ് ഞങ്ങളുടെ കോഴ്സില്‍ പങ്കെടുക്കാന്‍ വരുന്നത്. അവര്‍ക്ക് ഈ വിഷയത്തില്‍ സംശയങ്ങളുണ്ട്- ന്യൂബോള്‍ഡ് പറഞ്ഞു.
കൌമാര പ്രായത്തില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ന്യൂബോള്‍ഡ് ചൂണ്ടിക്കാട്ടി.ശരാശരി 15.8 വയസില്‍ ആദ്യ ലൈംഗിക ബന്ധം ഉണ്ടാവുന്നു. പരിചയപ്പെട്ട ഉടന്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കൂടുന്നു.ബന്ധങ്ങളുടെ ആയുസ് കുറയുന്നു. ഇന്‍റെര്‍നെറ്റില്‍ നിന്നും അശ്ലീലം കാണുന്നവരില്‍ കൂടുതലും 12നും 17 ഇടയ്ക്ക് പ്രായമുള്ളവരാണ്- ന്യൂബോള്‍ഡ് ചൂണ്ടിക്കാട്ടി.
കോഴ്സിന്‍റെ ആദ്യ ആഴ്ചയില്‍ മനുഷ്യന്‍റെ ലൈംഗികതയെയും ദൈവത്തെയും കുറിച്ചാണ് പഠിപ്പിക്കുന്നത്. രണ്ടാമത്തെ ആഴ്ചയില്‍ വ്യഭിചാരത്തെയും മനുഷ്യ ബന്ധങ്ങളെയും കുറിച്ചാണ് ക്ലാസ്. മൂന്നാമത്തെ ആഴ്ചയില്‍ ലൈംഗികതയും ഒറ്റപ്പെട്ട ജീവിതത്തെയും കുറിച്ച് പഠിപ്പിക്കുന്നു.
|