കിടപ്പറയില്‍ സ്ത്രീക്ക് മുന്നില്‍ പൌരുഷം തെളിയിക്കാനുള്ള ആവേശത്തില്‍ കൃത്രിമ ലൈംഗിക ഉത്തേജക മരുന്നുകള്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് മുന്നറിയിപ്പുമായി പുതിയ വാര്‍ത്ത. ലൈംഗിക ബന്ധം വിജയിപ്പിക്കാനായി ‘വയാഗ്ര’ കഴിക്കുന്നവരില്‍ നടത്തിയ പഠനത്തിലാണ് അതിന്‍റെ പാര്‍ശ്വ ഫലത്തെ കുറിച്ചും വെളിവായത്.
വയാഗ്ര കഴിച്ചാല്‍ കുട്ടികളെ ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവ് നശിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.സന്താനോല്പാദന ശേഷിക്ക് വലിയ തോതില്‍ വയാഗ്ര ഹാനി വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.യുവജനങ്ങളെ ആണ് ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നും തെളിഞ്ഞിട്ടുണ്ട്.
രണ്ട് ഘട്ടമായി നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഗവേഷകര്‍ പുതിയ നിഗമനത്തില്‍ എത്തിയത്. ആദ്യഘട്ടമായി വോളന്‍റിയര്‍മാരില്‍ നിന്ന് ശേഖരിച്ച ബീജം വയാഗ്രയുടെ വീര്യം കുറഞ്ഞ ലായനിയില്‍ കഴുകി.നൂറ് മില്ലിഗ്രാം വയാഗ്ര കഴിച്ച ഒരു പുരുഷന്‍റെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന വയാഗ്രയ്ക്ക് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനാണ് ഇത് ചെയ്തത്. ശേഷം പുരുഷ ബീജങ്ങളെ അതിന്‍റെ ശരിയായ അവസ്ഥയില്‍ വയാഗ്ര ലായനിയിലെ ബീജങ്ങളുമായി താരതമ്യം ചെയ്യുകയുണ്ടായി.
വയാഗ്ര ലായനിയിലെ ബീജങ്ങളുടെ തലഭാഗത്തുള്ള തൊപ്പിക്ക് സമാനമായ ഘടനയ്ക്ക് തകരാര്‍ സംഭവിച്ചതായി പരീക്ഷണത്തില്‍ കണ്ടെത്തി. ലൈംഗിക വേഴ്ചയ്ക്ക് ശേഷം സ്ത്രീയുടെ അണ്ഡവുമായി സംയോജിക്കുന്നതിനുള്ള എന്‍സൈമുകള്‍ ബീജത്തിന്‍റെ ഈ തൊപ്പിക്ക് സമാനമായ ഭാഗത്താണെന്നതിനാല്‍ ഇതിന്‍റെ തകരാര്‍ സന്താനോല്പാദന ശേഷിയെ ദോഷകരമായി ബാധിക്കുന്നു. അണ്ഡത്തിലേക്ക് കടക്കാന്‍ പുരുഷബീജങ്ങള്‍ക്ക് സാധിക്കാതെ വരുന്നു.
|