ഇല്ലിനോയിസ് സര്‍വ്വകലാശാലയില്‍ അഞ്ചുപേരെ കൊലപ്പെടുത്തി ആത്‌മഹത്യ ചെയ്ത കൊലയാളിയുടെ അവസാന സമയ പെരുമാറ്റത്തില്‍ യാതൊരു അസ്ഭാവികതയും ഇല്ലായിരുന്നു എന്ന് കാമുകി. ദാരുണ സംഭവം നടന്ന വാലന്‍റീന്‍ ദിനത്തിന്‍റെ തലേന്ന് കൊലയാളി സ്റ്റീവന്‍ കാസ്മിറാക്ക് തന്നെ വിളിച്ചിരുന്നെന്നും അവര്‍ വെളിപ്പെടുത്തുന്നു.
പ്രണയദിനത്തിന്‍റെ തലേ രാത്രി കാമുകി ജെസീക്ക ബെറ്റ്‌ലിയെ വിളിച്ച് തന്നെ മറക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി അവര്‍ സി എന്‍ എന്നിനോടാണ് വെളിപ്പെടുത്തിയത്. എന്നാല്‍ എന്താണ് ചെയ്യാന്‍ പൊകുന്നതെന്ന് പഞ്ഞിരുന്നില്ലെന്നും അവര്‍ പറയുന്നു. സംഭവദിവസം കാസ്മിര്‍സെക്കില്‍ നിന്നും ഏതാനും പെട്ടികള്‍ കിട്ടിയതായും അവര്‍ വ്യക്തമാക്കി.
ഒരെണ്ണത്തില്‍ രണ്ട് പുസ്തകങ്ങള്‍ ഒരു സെല്‍ ഫോണും കൂടെ ഒരു വിടപറയല്‍ കുറിപ്പും ഉണ്ടായിരുന്നെന്ന് അവര്‍ ഓര്‍മ്മിക്കുന്നു. തനിക്കു വേണ്ടി കാമുകി ബെറ്റ്‌ലി ചെയ്ത ഉപകാരങ്ങള്‍ ഒട്ടേറെയാണെന്നും ഒരിക്കല്‍ നീ മികച്ച സൈക്കോളജിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയാകുമെന്നും വിടപറയല്‍ കുറിപ്പില്‍ കാസ്മിര്‍സാക്ക് എഴുതിയിരുന്നു.
മറ്റൊരു പെട്ടിയില്‍ ഉണ്ടായിരുന്നത് ഒരു കൈത്തോക്ക് ഉറയും കുറെ വെടിമരുന്നും ആയിരുന്നു. എന്നാല്‍ അവസാന സമയത്ത് കാമുകന്‍റെ പെരുമാറ്റം അസ്വാഭികമായിരുന്നു എന്ന വാദത്തെ എതിര്‍ക്കുകയാണ് ജസീക്ക. സ്റ്റീവന്‍ തികച്ചും നോര്‍മലായിരുന്നെന്ന് അവര്‍ പറയുന്നു. താന്‍ പരിചയപ്പെട്ടിരുന്ന വ്യക്തി ഒരിക്കലും ഈ ദാരുണമായ സംഭവം ചെയ്യാന്‍ തക്ക വിധത്തില്‍ മാനസീകാവസ്ഥ ഉള്ള ഒരാളെ അല്ലെന്നാണ് ബെറ്റ്‌ലിയുടെ വാദം.
|