പ്രായം അമ്പത് കഴിഞ്ഞാല്‍ വയസായി എന്ന ധാരണയുണ്ടോ? എങ്കില്‍ ആ ധാരണ തിരുത്താന്‍ സമയമായി. അമ്പത് വയസ് കഴിഞ്ഞവര്‍ ലൈംഗിക കാര്യങ്ങളില്‍ ഊര്‍ജ്ജസ്വലരാണെന്നാണ് പുതിയ സര്‍വേയില്‍ വെളിപ്പെട്ടത്. എന്നാല്‍, ലൈംഗിക വേഴ്ചയ്ക്കിടയ്ക്ക് ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉപയോഗിക്കാത്തതിനാല്‍ ഇങ്ങനെ ഉള്ളവരില്‍ 10ല്‍ ഒരാള്‍ക്ക് എങ്കിലും ലൈംഗിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണെന്നുംപഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യുവാക്കള്‍ ആധിപത്യം പുലര്‍ത്തുന്ന കാലഘട്ടത്തില്‍ അല്പം മുതിര്‍ന്ന പൌരന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. വേണ്ടുവോളം സമയമുള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമേയുള്ളൂവത്രേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതി പേരും ആഴ്ചയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് വെളിപ്പെടുത്തി.
അമ്പത് കഴിഞ്ഞാല്‍ ലൈംഗിക ജീവിതം അവസാനിച്ചുവെന്ന ധാരണ തിരുത്താന്‍ സമയമായെന്നാണ് സര്‍വേയിലൂടെ വെളിപ്പെടുന്നതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പ്രായം അമ്പത് കടക്കുമ്പോഴേക്കും കുട്ടികളെ വളര്‍ത്തുന്നത് തുടങ്ങിയ പ്രശ്നങ്ങള്‍ അവസാനിച്ചിരിക്കും. ആവശ്യത്തിന് സമ്പാദ്യവും ഉണ്ടാകും. ജീവിതം ആഘോഷിക്കാന്‍ ഇത് കൂടുതല്‍ സാധ്യത പകരുന്നു.
അമ്പത് കടന്നവരില്‍ ലൈംഗിക വേഴ്ച സമ്മര്‍ദ്ദവും ചെലുത്തുന്നില്ല. ഈ പ്രായത്തില്‍ എത്തുമ്പോഴേക്കും ലൈംഗിക വിഷയത്തില്‍ പരിചയസമ്പന്നതയും നേടിയിരിക്കും. സര്‍വേയില്‍ പങ്കെടുത്തവരില്‍ 85 ശതമാനവും ലൈംഗിക വേഴ്ചയില്‍ നിന്ന് സംതൃപ്തി ലഭിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞു. എന്നാല്‍, 16 ശതമാനം പേര്‍ വയാഗ്ര പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി.
|