മനുഷ്യന്‍റെ നിലനില്പിന് അത്യന്താപേക്ഷിതമാണ് ലൈംഗികത.എല്ലാവരും വളരെ രഹസ്യമായി നിര്‍വഹിക്കുന്ന ഈ പക്രിയ ചിലപ്പോഴൊക്കെ പരസ്യമായും കൊണ്ടാറാറുണ്ട്. അല്ലെങ്കിലും രഹസ്യമായി നിര്‍വഹിക്കാന്‍ ഇത് മോശമായ കാര്യമൊന്നുമല്ലല്ലോ. ലൈംഗികത ഒളിച്ച് വയ്ക്കാന്‍ താല്പര്യമില്ലാത്തവര്‍ക്കായി ഇസ്രായേലില്‍ ലൈംഗിക മഹോത്സവം തന്നെ സംഘടിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം ആരംഭിച്ച സെക്സ്റ്റിവലില്‍ പങ്കെടുക്കാന്‍ വന്‍ തിരക്കാണനുഭവപ്പെടുന്നത്.പ്രത്യേകിച്ചും യുവതീയുവാക്കളുടെ. ലൈംഗികതയ്ക്ക് ആസ്വാദ്യത കൂട്ടുന്നതിന് കൃത്രിമ ഉപകരണങ്ങള്‍,ലൈംഗികത നന്നായി നിര്‍വഹിക്കാനാകാത്തവര്‍ക്ക് ഉളള മരുന്നുകള്‍, ലൈംഗികതയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ തുടങ്ങിയവ ഈ മഹോത്സവത്തിന്‍റെ പ്രത്യേകതയാണ്.
യുവതീ യുവാക്കള്‍ക്ക് ലൈംഗിക ബന്ധം എങ്ങനെ വേണമെന്നത് സംബന്ധിച്ചുളള പാഠങ്ങളും ഇവിടെ നിന്ന് ലഭിക്കും.യാഥാസ്ഥിക ചിന്താഗതി ഉള്ള ഇസ്രായേലി സമൂഹം ഇങ്ങനെ ഒരു ‘തുറന്ന ഏര്‍പ്പാടിനോട്’ എങ്ങനെ പ്രതികരിക്കുമെന്ന് സംഘാടകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ‘മഹോത്സവത്തിന്’ ലഭിക്കുന്ന വന്‍ ജനപിന്തുണ പരിപാടി വന്‍ വിജയമാക്കിയിരിക്കുകയാണ്.
ഇസ്രായേലികള്‍ സാധാരണ ലൈംഗിക കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാറില്ല.ഏതായാലും,ലൈംഗിക മഹോത്സവം കാര്യങ്ങള്‍ മാറ്റി മറിക്കും എന്നാണ് കരുതുന്നത്.
പശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നേരത്തേ തന്നെ പ്രചാരത്തിലുണ്ട്.
|