പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭൂട്ടോ: റിപ്പോര്‍ട്ട് ഈ ആഴ്ച
PTIPTI
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ വധത്തെ കുറിച്ച് അന്വേഷിക്കുന്ന സ്കോട്ട്ലന്‍ഡ് യാഡ് സംഘം ഈ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പാക് അധികൃതര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ബ്രിട്ടീഷ് ഡിക്ടടീവുകളുടെ മൂന്നംഗ സംഘം വ്യാഴാഴ്ച രാവിലെ ഇസ്ലാമബാദില്‍ വിമാനമിറങ്ങി.കനത്ത സുരക്ഷയ്ക്കിടയില്‍
ബ്രിട്ടീഷ് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥര്‍ ഡിക്ടടീവുകളെ സ്വീകരിച്ചു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ബ്രിട്ടീഷ് സംഘം കൂട്ടാക്കിയില്ല.ബേനസിറിന്‍റെ വധം സംബന്ധിച്ച് തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച പാക് ആഭ്യന്തര മന്ത്രാലയത്തിന് ബ്രിട്ടീഷ് സംഘം കൈമാറുമെന്ന് പാക് അധികൃതര്‍ പിന്നീട് വെളിപ്പെടുത്തി.

പാക് പ്രസിഡന്‍റ് പര്‍വസ് മുഷറഫിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് ബ്രിട്ടീഷ് മെട്രോപോളിറ്റന്‍ പൊലീസിലെ ഭീകര വിരുദ്ധ സ്ക്വാഡിലെ ഫോറന്‍സിക്, കമ്പ്യൂട്ടര്‍, സ്ഫോടക വിദഗ്ദ്ധര്‍ ബേനസിറിന്‍റെ വധം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തത്.ഡിസംബര്‍ 27ന് റാവല്‍‌പിണ്ടിയില്‍ വച്ചാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ ബേനസിര്‍ കൊല്ലപ്പെട്ടത്.

പാകിസ്ഥാനിലെ താലിബാന്‍ കമാന്‍ഡറായ ബൈതുള്ള മസൂദാണ് വധത്തിന് പിന്നിലെന്ന് മുഷറഫ് ഭരണകൂടം ആരോപിക്കുന്നത്.എന്നാല്‍ മസൂദ് ഇത് നിഷേധിക്കുകയുണ്ടായി.








കൂടുതല്‍
അല്‍ ക്വൊയ്ദ കുട്ടികളുടെ വീഡിയോ
പ്രധാനമന്ത്രി ആകില്ല: സര്‍ദാരി
നേപ്പാള്‍:മാവോയിസ്റ്റുകള്‍ അയയുന്നില്ല
ഇറ്റലി:പാര്‍ലമെന്‍റ് പിരിച്ച് വിട്ടു
യുഎസ്:സൂപ്പര്‍ ഡെലിഗേറ്റുകള്‍ നിര്‍ണ്ണയിക്കും
യു എസ്: ചുഴലിക്കാറ്റില്‍ 52 മരണം