നാറ്റോ സേനയ്ക്ക് താലിബാനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ തകരുമെന്ന് പഠന റിപ്പോര്‍ട്ട്.ലോകമെമ്പാടും ഇസ്ലാമിക തീവ്രവാദം പടരുന്നതില്‍ അഫ്ഗാനിസ്ഥാന്‍ പ്രധാന പങ്ക് വഹിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്‍റെര്‍നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ്(ഐ ഐ എസ് എസ്) ആണ് പഠനം നടത്തിയത്. ദക്ഷിണ അഫ്ഗാനിസ്ഥാനില്‍ നിന്ന് തീവ്രവാദം ഉത്തര അഫ്ഗാനിസ്ഥാനിലേക്ക് പടരുകയാണെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇറാഖില്‍ നിന്നും തീവ്രവാദികള്‍ പാഠം പഠിച്ച് വരികയാണ്.
‘ദി മിലിട്ടറി ബാലന്‍സ് 2008’എന്ന പേരിലുളള റിപ്പോര്‍ട്ട് ഇറാഖില്‍ അമേരിക്കയ്ക്കും മറ്റും ഉണ്ടായ മുന്നേറ്റത്തെയും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍,അമേരിക്ക,മറ്റ് സഖ്യ രാജ്യങ്ങളുടെ സേനകള്‍ എന്നിവ ഒരു തലമുറ ഇറാഖില്‍ തുടരേണ്ടി വരാമെന്നും പഠനത്തില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍, പ്രത്യേകിച്ചും കിഴക്കന്‍ അഫ്ഗാനില്‍ അമേരിക്കന്‍ സേനയ്ക്ക് വേണ്ട സാങ്കേതിക സൌകര്യങ്ങള്‍ ലഭ്യമല്ല.ഇതൊക്കെ തീവ്രവാദികള്‍ക്ക് സഹായകമാകും.നറ്റോയുടെ വിശ്വാസ്യതയ്ക്കും കോട്ടം സംഭവിക്കും.
പ്രസിഡന്‍റ് ഹമീദ് കര്‍സായിക്ക് 41000 സൈനികര്‍ ഉള്‍പ്പെടുന്ന നാറ്റോ സേന എല്ലാ പിന്തുണയും നല്‍കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും സര്‍ക്കാരിന് നിയന്ത്രണമില്ല.
|