പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക്: മിസൈല്‍ പരീക്ഷിച്ചു
പാകിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി വാര്‍ത്ത. ആണവായുധം വഹിക്കാന്‍ ശേഷിയുളള ‘ഘോറി’ മിസൈലാണ് പരീക്ഷിച്ചത്.

സേനയുടെ സ്ട്രാറ്റജിക് മിസൈല്‍ ഗ്രൂപ്പാണ് പരീക്ഷണം നടത്തിയത്. മിസൈലിന് 1300 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്.

എന്നാല്‍, എവിടെ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത് എന്നത് വെളിപ്പെടുത്തിയിട്ടില്ല. പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മിസൈല്‍ പരീക്ഷണത്തിന് സാക്‍ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

പാകിസ്ഥാന്‍ ഇടയ്ക്കിടെ മിസൈല്‍ പരീക്ഷണം നടത്താറുണ്ട്. രണ്ടാഴ്ച മുന്‍പും
‘ഷഹീന്‍’ മിസൈല്‍ പരീക്ഷിച്ചിരുന്നു.
കൂടുതല്‍
യു കെ : കുടിയേറ്റ ഫീസ് വര്‍ദ്ധിപ്പിച്ചു
ഗാസ: പലസ്തീന്‍ വാഹനങ്ങള്‍ക്ക് വിലക്ക്
കെനിയ: എം പി കൊല്ലപ്പെട്ടു
പാക്: അല്‍ ക്വൊയ്ദ നേതാവ് കൊല്ലപ്പെട്ടു
ബേനസിറിന്‍റെ പുസ്തകം ഫെബ്.20ന്
ബഹിരാകാശ സഹകരണത്തിന് ഇന്ത്യ