പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബേനസിറിന്‍റെ പുസ്തകം ഫെബ്.20ന്
PTIPTI
പാകിസ്ഥാനിലെ വധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ എഴുതിയ അവസാനത്തെ പുസ്തകം ഫെബ്രുവരി 20 ന് പുറത്തിറക്കും. ഇസ്ലാമിക ലോകത്തെ കുറിച്ച് ബേനസിറിന്‍റെ വീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ടെന്ന് അറിയുന്നു. വാഷിംഗ്ടണിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

തന്‍റെ ദീര്‍ഘകാല സുഹൃത്തും സഹായിയുമായ മാര്‍ക് സിജെലിന്‍റെ സഹായത്തോടെ ആണ് ബേനസിര്‍ പുസ്തക രചന നിര്‍വഹിച്ചത്. മരിക്കുന്നതിന് ഏതാനും മുന്‍പായിരുന്നു പുസ്തക രചന നടത്തിയത്.

‘ഇസ്ലാം, ജനാധിപത്യം, പടിഞ്ഞാറന്‍ രാജ്യങ്ങള്‍:രജ്ഞിപ്പ്’ എന്ന പേരിലുളള പുസ്തകത്തില്‍ ഇസ്ലാമിക ലോകത്തെ കുറിച്ചുള്ള ബേനസിറിന്‍റെ കാഴ്ചപ്പാട് വിശദമാക്കുന്നതായി സിജെല്‍ പറയുന്നു. കഴിഞ്ഞ മാസം നടന്ന ചാവേറാക്രമണത്തില്‍ ബേനസിര്‍ കൊല്ലപ്പെട്ടതാണ് പുസ്തകം വേഗം തന്നെ വിപണിയിലിറക്കാന്‍ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിനെ പ്രേരിപ്പിച്ചത്.

പുസ്തകത്തിനായി ഹാര്‍പര്‍ കോളിന്‍സ് 75000 അമേരിക്കന്‍ ഡോളര്‍ ബേനസിറിന് നല്‍കിയിരുന്നു. എട്ട് വര്‍ഷത്തെ പ്രവാസത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങുന്നതിന് തൊട്ട് മുന്‍പായിരുന്നു തുക കൈമാറിയത്. പാകിസ്ഥാന്‍റെ മാത്രമല്ല ഇസ്ലാമിക ലോകത്തിന്‍റെ ആകെ ഭാവിയെ കുറിച്ച് തന്‍റെ വീക്ഷണം ശക്തമായി ബേനസിര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ടെന്ന് പ്രസാധകര്‍ വെളിപ്പെടുത്തി.




കൂടുതല്‍
ബഹിരാകാശ സഹകരണത്തിന് ഇന്ത്യ
സുന്ദരിമാര്‍ക്കിഷ്ടം ആഞ്ജലീനയെ!
അംഗീകരിക്കണമെന്ന് തമ്ഴ് പുലികള്‍
മഡോണ, പോപ് സമ്പന്ന
ദുബായ്: ഇന്ത്യാക്കാര്‍ക്ക് ജീവപര്യന്തം
ആണവ നിരോധനം നടപ്പാക്കും: ഉ.കൊറിയ