പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ഓസീസ് റിപ്പബ്ലിക്കാകാന്‍ രാജ്ഞി മരിക്കണം’
ഓസ്ട്രേലിയ റിപ്പബ്ലിക്കാകുന്നതിനു മുമ്പ് ഓസ്ട്രേലിയന്‍ സ്റ്റേറ്റുകളുടെ അധികാരി ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് മരിക്കുകയോ സ്ഥാന ത്യാഗം ചെയ്യുകയോ വേണ്ടി വരുമെന്ന് ഓസ്ട്രേലിയന്‍ രാഷ്ട്രീയ നേതാവ്. മുന്‍ റിപ്പബ്ലിക്കന്‍ മൂവ്മെന്‍റ് പ്രസിഡന്‍ഡ് കൂടിയായ മാല്‍ക്കം ടേണ്‍ബാള്‍ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജവാഴ്ച നിലനില്‍ക്കുന്നിടത്തോളം കാലം ഓസ്ട്രേലിയക്കാര്‍ റിപ്പബ്ലിക്കിനായി വോട്ടു ചെയ്യുകയില്ലെന്നാ‍ണ് ടേണ്‍ബാളിന്‍റെ കണ്ടെത്തല്‍. ഒരു കാലത്ത് മുഴുവന്‍ ഓസ്ട്രെലിയക്കാരും ഓസ്ട്രേലിയ റിപ്പബ്ലിക്കാവുന്നതിനെ അനുകൂലിച്ചവരായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ 1999 ല്‍ നടത്തിയ വോട്ടെടുപ്പിന്‍റെ പരാജയകാരണം അന്ന് അവതരിപ്പിച്ച പുതിയ ആശയത്തോടുള്ള എതിപ്പായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

അതേ സമയം ഏതു തരത്തിലുള്ള നേതൃത്വമാണ് ആവശ്യമെന്നു ജനസംഖ്യയിലെ ഒരു നല്ല ശതമാനവും ചിന്തിക്കുക എലിസബത്ത് രാജ്ഞി അധികാരത്തില്‍ നിന്നും മാറുകയോ അവര്‍ മരിക്കുകയോ ചെയ്ത ശേഷം മാത്രമേയുള്ളെന്നും ടേണ്‍ ബാള്‍ നിരീക്ഷിക്കുന്നു.

രാജ വാഴ്ചകളെ എതിര്‍ത്തിരുന്ന മുന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡിനു സ്ഥാനം നഷ്ടപ്പെട്ടത് ഇതു കൊണ്ടാണെന്നും
പുതിയ ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി കെവിന്‍ റൂഡും അദ്ദേഹത്തിന്‍റെ സര്‍ക്കാരും റിപ്പബ്ലിക്കിനെക്കിനെ പരസ്യമായി സമ്മതിക്കുന്നുണ്ട്. എങ്കിലും എത്രയും പെട്ടെന്നു തന്നെ ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ സംഘടിപ്പിക്കില്ല എന്നും ടേണ്‍ബാള്‍ വ്യക്തമാക്കി.

1993 ലെ പ്രസിഡന്‍ഡ് തെരഞ്ഞെടുപ്പിനൊപ്പം സംഘടിപ്പിച്ച പോളില്‍ രാജ്യത്തെ ഭൂരിപക്ഷം ആള്‍ക്കാരും ഓസ്ട്രേലിയ റിപ്പബ്ലിക്കാകുന്നതിനെ അനുകൂലിച്ചവരായിരുന്നു. എന്നാല്‍ 1999 ല്‍ റിപ്പബ്ലിക്കിന്‍റെ പുതിയ മാതൃക അവതരിപ്പിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ വോട്ടെടുപ്പില്‍ ഈ ആലോചനയെ ശക്തമായി എതിര്‍ത്തു പരാജയപ്പെടുത്തി.

ലോകത്തില്‍ വിവിധ സംസ്ക്കാരം പിന്തുടരുന്ന എറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ഓസ്ട്രേലിയയെ കരുതുന്നത്. 150 വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഇവിടെയുണ്ടെന്നു കണക്കാക്കുന്നു. എന്നിരുന്നാലും ബ്രിട്ടനുമായി ബന്ധമുള്ളവര്‍ വളരെ കുറച്ചാണ്. ഓസ്ട്രേലിയയിലെ പലര്‍ക്കും എലിസബത്ത് രാജ്ഞിയെന്നത് ഇപ്പോഴും ഒരു ഭ്രമമാണെന്നും വ്യക്തമാക്കുന്നു.
കൂടുതല്‍
ഗ്രീക്ക്‌‌ബിഷപ്പ് ക്രിസ്റ്റോഡോളസ് അന്തരിച്ചു
ദക്ഷിണകൊറിയ: ഹാന്‍ പ്രധാനമന്ത്രിയാകും
സുഹര്‍ത്തോയും ഓര്‍മ്മയിലേക്ക്
ഷാവേസ് യുഎസ് വിരുദ്ധ സഖ്യത്തിന്
കെനിയ:അന്നന്‍റെ സമാധാനശ്രമങ്ങള്‍ തുടരുന്നു
സുഹാര്‍ത്തോ അന്തരിച്ചു