ശ്രീലങ്കയില്‍ തമിഴ് പുലികളും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 തമിഴ് പുലികളും ഒരു സൈനികനും കൊല്ലപ്പെട്ടു. രാജ്യത്തിന്‍റെ വടക്കന്‍ ഭാഗത്താണ് സംഭവമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് തമിഴ് പുലികള്‍ മുഹമലെയില്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരാള്‍ ഇതേ പ്രദേശത്ത് തന്നെ ബുധനാഴ്ച ആണ് വധിക്കപ്പെട്ടത്.
മറ്റൊരു സംഭവത്തില്‍ ജാഫ്നയിലെ മുഹമലെയില്‍ ബുധനാഴ്ച ഉണ്ടായ പോരാട്ടത്തില്‍ രണ്ട് തമിഴ് പുലികള്‍ കൊല്ലപ്പെട്ടിരുന്നു. വ്യത്യസ്തമായ സംഭവത്തില്‍ കിലാലി ജാഫ്നയില്‍ ബുധനാഴ്ച രണ്ട് തമിഴ് പുലികള്‍ കൊല്ലപ്പെട്ടു.
അതിനിടെ, വാവുനിയയില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒന്‍പത് തമിഴ് പുലികളുടെ മൃതദേഹങ്ങള്‍ ശ്രീലങ്കന്‍ സേന റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ രണ്ട് പെണ്‍ പുലികളും ഉള്‍പ്പെടുന്നു.
വടക്കന്‍ വാവുനിയയിലെ കല്ലികുളം പ്രദേശത്ത് സേന ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ഒരു എല്‍ ടി ടി ഇ പോരാളി കൊല്ലപ്പെട്ടിരുന്നു. കൊകുതുഡുവൈയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ട് എല്‍ ടി ടി ഇക്കാരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇ പ്രദേശത്ത് തന്നെ പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തമിഴ് പുലികള്‍ കൊല്ലപ്പെടുകയുണ്ടായി.
|