പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബേണ്‍സ് രാജിവയ്ക്കുന്നു
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥനായ നിക്കോളസ് ബേണ്‍സ് രാജി വയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങള്‍ മുലമാണ് ബേണ്‍സ് രാജിവയ്ക്കുന്നതെന്ന് സേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് അറിയിച്ചു. റഷ്യയിലെ അമേരിക്കന്‍ അംബാസഡര്‍ വില്യം ജെ ബേണ്‍സ് ബേണ്‍സ് വിരമിക്കുന്ന പദവിയില്‍ നിയമിതനാകുമെന്നാണ് കരുതുന്നത്.

വിദേശ കാര്യ ഓഫീസില്‍ നിന്ന് വിരമിക്കാന്‍ ബേണ്‍സ് സ്വയം തീരുമാനിക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി ആണ് ബേണ്‍സ്.

എന്നാല്‍, ഇന്തോ‌-അമേരിക്കന്‍ ആണവ കരാര്‍ നടപ്പാക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ബേണ്‍സ് തുടര്‍ന്നും
പ്രവര്‍ത്തിക്കുമെന്ന് റൈസ് വെളിപ്പെടുത്തി. ഇറാന്‍ അണവ പദ്ധതി സംബന്ധിച്ചും കാര്യങ്ങള്‍ക്ക് മേല്‍‌നോട്ടം വഹിച്ചിരുന്നത് ബേണ്‍സാണ്.

കോണ്ടലിസ റൈസിനോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ബേണ്‍സ്. റൈസിന്‍റെ പ്രായോഗികമായ പല നിലപാടുകള്‍ക്കും പിന്നില്‍ ബേണ്‍സാ‍ണെന്ന് കരുതപ്പെടുന്നു.
കൂടുതല്‍
ചൈന: കാലാവസ്ഥ മാറ്റത്തില്‍ ചര്‍ച്ച
ചീത്തപ്പേര് മാറ്റാന്‍ ഒമര്‍
ബേനസിര്‍: വധത്തിന് പിന്നില്‍ ക്വയ്ദ
ബുഷ് വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നു: നെജാദ്
ലങ്ക: 9 പേര്‍ കൊല്ലപ്പെട്ടു
യുഎന്‍ കമ്മിറ്റിയില്‍ ഇന്ത്യന്‍ പ്രതിനിധി