അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യാക്കാരനായ എഞ്ചിനീയറും ആറ് പൊലീസുകാരും കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് സംഭവവെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ചാവേറാക്രമണം ഉണ്ടാവുകയായിരുന്നു. നിംറോസ് പ്രവിശ്യയിലാണ് സംഭവമെന്ന് ഗവര്‍ണ്ണര്‍ ഗുലാം ദസ്റ്റഗിര്‍ ആസാദ് പറഞ്ഞു.
അക്രമണത്തില്‍ പതിനൊന്ന് അഫ്ഗാന്‍ പൊലീസുകാര്‍ക്കും രണ്ട് ഇന്ത്യന്‍ എഞ്ചിനീയര്‍ക്കും പരിക്കേറ്റു. താലിബാന്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
ഭരണത്തില്‍ നി ന്ന് 2001 ല്‍ പുറത്തായ ശേഷം ചാവേറാക്രമണങ്ങളിലാണ് താലിബാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാധാരണക്കാരടക്കം നൂറ് കണക്കിന് പേര്‍ ഇതില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
|