പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലങ്ക: പോരാട്ടം രൂക്ഷം
വടക്കന്‍ ശ്രീലങ്കയില്‍ തമിഴ് പുലികളും സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ആ‍രംഭിച്ചു. നോര്‍വ്വേയുടെ മധ്യസ്ഥതയില്‍ നടപ്പിലാക്കിയിരുന്ന വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുന്നതായി ലങ്ക പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്.

തമിഴ് പുലികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്‍റെ അതിര്‍ത്തിയിലാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. ഇപ്പോഴത്തെ പോരാട്ടത്തില്‍ ആറ് തമിഴ് പുലികളും ഒരു സൈനികനും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

ഇനി സമാധാന ചര്‍ച്ച നടക്കണമെങ്കില്‍ പുലികള്‍ ആയുധം ഉപേക്ഷിക്കണമെന്നും ലങ്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, തങ്ങളുടെ മേഖലയിലേക്ക് കടന്നാകമണത്തിന് ശ്രമിച്ച സൈനികര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെന്ന് പുലികള്‍ അവകാശപ്പെട്ടു. പത്ത് സൈനികരെ വധിച്ചതായും 15 സൈനികര്‍ക്ക് പരിക്കേറ്റതായും പുലി കേന്ദ്രങ്ങള്‍ പറയുന്നു.

അതിനിടെ, കൊളൊംബോയില്‍ സുരക്ഷ അതീവ ശക്തമായിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍‌വാങ്ങുന്നതായി
സര്‍ക്കാര്‍ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്.
കൂടുതല്‍
ബേനസീര്‍: സൈന്യത്തിനു പങ്കില്ല
ബേനസിര്‍: പുതിയ വിഡീയോ പുറത്തിറങ്ങി
ബിലാവല്‍ അടുത്ത ലക്‍ഷ്യം
ലങ്കയില്‍ അതിജാഗ്രത
യുഎസ്പ്രസിഡന്‍റ്: തെര. നടപടിക്രമങ്ങള്‍ ഇന്ന്
യു കെ പൊലീസ് പാകിലേക്ക്