പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ പങ്കില്ല എന്ന് പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്. വ്യാഴാഴ്ചയാണ് പ്രസിഡന്‍റ് ആരോപണങ്ങള്‍ നിഷേധിച്ചത്.
ബേനസീറിന് ഭീഷണി ഉണ്ടന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അവര്‍ അത് കണക്കിലെടുത്തില്ല. എന്‍റെ ജീവനും ഭീഷണി നില നില്‍ക്കുകയാണ്- ബേനസീറിന്‍റെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ പുതിയ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം മുഷറഫ് നടത്തിയ പ്രസ്താവനയില്‍ പറയുന്നു.
ബേനസീറിനെതിരെ ആക്രമണമുണ്ടാവുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നു. ആക്രമണത്തിന് ഇരയാവാതിരിക്കാനാണ് വീട്ടു തടങ്കല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, അവര്‍ വിലക്ക് ലംഘിച്ചപ്പോള്‍ ആക്രമണം നടന്നു- നവംബറില്‍ നടന്ന ചാവേര്‍ ആക്രമണത്തെ കുറിച്ച് മുഷറഫ് വിശദീകരിച്ചു.
ഇത്തവണയും ശക്തമായ മുന്നറിപ്പ് നല്‍കിയിട്ടു കൂടി ബേനസീര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് റാലികളില്‍ പങ്കെടുത്തത്, മുഷറഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ നടന്ന 19 ചാവേര്‍ ആക്രമണങ്ങളില്‍ ഏറെയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ലക്‍ഷ്യമിട്ടുള്ളതായിരുന്നു. അതിനാല്‍ തന്നെ ബേനസീറിനെതിരെ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും ഭീകരരെ ഉപയോഗിച്ചു എന്ന് പറയുന്നത് അപഹാസ്യമാണ്.
അഫ്ഗാന്‍ ബോര്‍ഡറില്‍ തമ്പടിച്ചിരിക്കുന്ന ബൈത്തുള്ള മെഹ്‌സുസ് എന്ന അല്‍ക്വൊയ്ദ ഭീകരനാണ് ബേന്‍സീറിനെതിരെയും സൈന്യത്തിനെതിരെയും നടന്ന മിക്ക ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മുഷറഫ് പറഞ്ഞു.
|