പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബേനസിര്‍: പുതിയ വിഡീയോ പുറത്തിറങ്ങി
PTIPTI
പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ പുറത്ത് വന്നു. റാവല്‍‌പിണ്ടിയിലെ റാലിയില്‍ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങുന്ന ബേനസിറിന്‍റെ അമച്വര്‍ ദൃശ്യങ്ങളാണ് പുതിയ വീഡീയോയിലുള്ളത്.

ബേനസിര്‍ വാഹനത്തില്‍ കയറിയ ശേഷം അനുയായികള്‍ക്ക് നേരെ കൈവീശുന്നതും ഒപ്പം ഒരു മഞ്ഞ വെളിച്ചവും അവരുടെ കാറിന് സമീപം കാണപ്പെടുന്നുണ്ട്. എന്നാല്‍, ഈ വീഡിയോയില്‍ ബേനസിറിനെ വെടിവച്ച തോക്ക് ധാരിയുടെ ദൃശ്യങ്ങളില്ല.

ബേനസിറിന് കഴുത്തില്‍ മുറിവേറ്റിരുന്നുവെന്നും വധത്തെ സംബന്ധിച്ച സര്‍ക്കാ‍ര്‍ ഭാഷ്യം തെറ്റായിരുന്നുവെന്നുമാണ് പുതിയ വിഡിയോയിലൂടെ വ്യക്തമാകുന്നത്- പി പി പി നേതാവ് ജഹീദ് ബഷീര്‍ പറഞ്ഞു. ബേനസിറിന്‍റെ വധം സ്കോട്ട്‌ലന്‍ഡ് യാഡ് നടത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

യു എന്‍ അന്വേഷണം ആണ് പി പി പി ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബഷീര്‍ വെളിപ്പെടുത്തി. ബേനസിര്‍ വധിക്കപ്പെട്ട സ്ഥലം അവര്‍ കഴുകി വൃത്തിയാക്കി കഴിഞ്ഞു. ഇനി എന്ത് തെളിവുകളാണ് അവശേഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കൂടുതല്‍
ബിലാവല്‍ അടുത്ത ലക്‍ഷ്യം
ലങ്കയില്‍ അതിജാഗ്രത
യുഎസ്പ്രസിഡന്‍റ്: തെര. നടപടിക്രമങ്ങള്‍ ഇന്ന്
യു കെ പൊലീസ് പാകിലേക്ക്
കെനിയ: റാലി തടഞ്ഞു
ഓസ്ട്രേലിയ: ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു