പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ വധിക്കപ്പെട്ടതിന് പിന്നാലെ പുത്രന്‍ ബിലാവലും ഭീഷണിയുടെ നിഴലില്‍. പാകിസ്ഥാനിലെ ഒരു മത പുരോഹിതനാണ് ഭീഷണിക്ക് പിന്നില്‍.ബ്രിട്ടണിലെ‘ സണ്‍’ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്ത് വിട്ടത്.
താലിബാന്‍ മതമൌലികവാദിയായ മൌലാന മൊഹവ്യ ഇര്‍ഷാദിനെ ഉദ്ധരിച്ചാണ് സണ്‍ വാര്‍ത്ത പുറത്ത് വിട്ടത്. ‘ബേനസിറിനെ കൊലപ്പെടുത്തിയവരുടെ അടുത്ത ലക്‍ഷ്യം ബിലാവലാണ്’. ഒരു ചാവേറാകാന്‍ സന്തോഷമേയുള്ളൂവെന്നും ഇര്‍ഷാദ് പറഞ്ഞു.
ബേനസിറിന്‍റെ പാര്‍ട്ടിയായ പി പി പി ബിലാവലിന്‍റെ സുരക്ഷയില്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ബേനസിര്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് പി പി പിയുടെ അധ്യക്ഷനായി ബിലാവലിനെ നിയോഗിച്ചിരുന്നു.
ബേനസിറിനെ വധിച്ചത് ഏത് സംഘമാണെന്ന് അറിയില്ല. ബിലാവലിനെ കുറിച്ച് ഇപ്പോള്‍ എനിക്ക് അധികമൊന്നും അറിയില്ല. എന്നാല്‍, അദ്ദേഹം വിശാല കാഴ്ചപ്പാട് പുലര്‍ത്തുന്ന വ്യക്തിയാണെന്ന് അറിയാം. ഇത് ഇസ്ലാമിക വിരുദ്ധമാണ്. യഥാര്‍ത്ഥ മുസ്ലീമിന് ഇതിനോട് യോജിക്കാനാകില്ല- ഇസ്ലാമബാദിലെ ലാല്‍ മസ്ജിദില്‍ വച്ച് ഇര്‍ഷാദ് പറഞ്ഞതായി സണ്‍ വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
ഓക്സ്ഫോഡില്‍ പഠിക്കുന്ന ബിലാവലിന് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പാക്കുമെന്ന് കരുതപ്പെടുന്നു. അടുത്ത ആഴ്ച ബിലാവല്‍ വീണ്ടും കോളേജിലെത്തും.
|