പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലങ്കയില്‍ അതിജാഗ്രത
ശ്രീലങ്കയില്‍ വ്യാഴാഴ്ച അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തമിഴ് പുലികളുമായി 2002ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇത്.

തലസ്ഥാനമായ കൊളൊംബോയില്‍ ഇപ്പോള്‍ തന്നെയുള്ള കനത്ത സുരക്ഷ ഒന്നുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു സൈനിക വാഹനത്തെ ലക്‍ഷ്യമിട്ട് ഉണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയത്.

മധ്യ വടക്കന്‍ ശ്രീലങ്കയില്‍ വ്യാഴാഴ്ച മറ്റൊരു സ്ഫോടനമുണ്ടായതില്‍ രണ്ട് ശ്രീലങ്കന്‍ സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി. കുഴി ബോംബാക്രമണമാണ് ഉണ്ടായത്.

നോര്‍വ്വേയുടെ മധ്യസ്ഥയില്‍ 2002ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തലില്‍ നിന്ന് പിന്‍‌വാങ്ങുന്നതായി ബുധനാഴ്ച രാതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടുത്തിടെ ആയി തമിഴ് പുലികളും സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
കൂടുതല്‍
യുഎസ്പ്രസിഡന്‍റ്: തെര. നടപടിക്രമങ്ങള്‍ ഇന്ന്
യു കെ പൊലീസ് പാകിലേക്ക്
കെനിയ: റാലി തടഞ്ഞു
ഓസ്ട്രേലിയ: ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു
യു എന്‍ അന്വേഷണം വേണ്ടെന്ന് യു എസ്
കെനിയ: മൂണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചു