പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുഎസ്പ്രസിഡന്‍റ്: തെര. നടപടിക്രമങ്ങള്‍ ഇന്ന്
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായി ഔദ്യോഗികമായ നടപടിക്രമങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കും. ഏതൊക്കെ സ്ഥാനാര്‍ത്ഥികളാണ് ഓരോ പാര്‍ട്ടിക്കും വേണ്ടി പോരാടുകയെന്ന് നിശ്ചയിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് പദം മോഹിച്ച് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കക്ഷികളില്‍ നിന്ന് നിരവധി പേര്‍ മത്സരരംഗത്തുണ്ട്. സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടത്തി ഈ രാഷ്ട്രീയ കക്ഷികള്‍ യോഗ്യരായവരെ കണ്ടെത്തുന്നു.

ഡെമോക്രാറ്റ് കക്ഷിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വത്തിനായി ഹിലാരി ക്ലിന്‍റണ്‍, ബരാക് ഒബാമ, ജോണ്‍ എഡ്വാര്‍ഡ്സ് എനിവരാണ് പ്രസിഡന്‍റ് പദവി മോഹികളായുള്ളത്. സ്ഥാനര്‍ത്ഥിത്വം ലഭിക്കുന്നതിനായി ഇവര്‍ തമ്മില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്.

റിപ്പബ്ലിക്കന്‍ കക്ഷിയില്‍ നിന്ന് മൈക് ഹകബി, മിട്ട് റോംനി എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി മുന്‍പന്തിയിലുള്ളത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക പരീക്ഷണമായാണ് ലോവ വിലയിരുത്തപ്പെടുന്നത്.

കൂടുതല്‍
യു കെ പൊലീസ് പാകിലേക്ക്
കെനിയ: റാലി തടഞ്ഞു
ഓസ്ട്രേലിയ: ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു
യു എന്‍ അന്വേഷണം വേണ്ടെന്ന് യു എസ്
കെനിയ: മൂണ്‍ അസ്വസ്ഥത പ്രകടിപ്പിച്ചു
പാക്: യു എസ് സ്വാഗതം ചെയ്തു