പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടൈറ്റനില്‍ 'സമുദ്രങ്ങള്‍"
ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ സമുദ്രത്തോളം വലിപ്പമുള്ള ദ്രാവക ശേഖരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഒരു സ്ഥലത്ത് പടര്‍ന്നു കിടക്കുന്ന ദ്രാവകം അമേരിക്കന്‍ സംസ്ഥാനമായ മൊണ്ടാനയുടെ വലിപ്പത്തില്‍ ഉള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.അമേരിക്കന്‍ ബഹിരാകാശ വാഹനമായ കാസിനിയാണ് ഇത് കണ്ടെത്തിയത്

ടൈറ്റനില്‍ ഹൈഡ്രോകാര്‍ബണ്‍ സമുദ്രങ്ങള്‍ ഉണ്ടെന്ന് നേരത്തേ തന്നെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉപഗ്രഹത്തിന്‍റെ നൈട്രജന്‍ അന്തരീക്ഷത്തില്‍ മിതൈന്‍ പോലുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാലാണിത്.

എന്നാല്‍, ഇതില്‍ അതിശയിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ശാസ്ത്രജ്ഞനായ ജൊനാഥന്‍ ലുന്‍ പറഞ്ഞു.ടൈറ്റന്‍റെ വടക്കന്‍ ധ്രുവത്തില്‍ കുറഞ്ഞത് രണ്ട് സമുദ്രങ്ങളെങ്കിലും റഡാര്‍ ഇമേജിംഗ് വഴി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് ടൈറ്റനില്‍ 680 മൈലുകളോളം പ്രദേശത്ത് ദ്രാവകം പോലുള്ള പദാര്‍ത്ഥം കാസിനി കണ്ടെത്തിയത്. ഇത് ദ്രാവക രൂപത്തിലുള്ള മീതൈനോ ഈതൈനോ ആയിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

ആമേരിക്കയിലെ സുപ്പീരിയര്‍ തടാകവും ഒന്‍റാരിയോയുമായി ചേര്‍ന്നാലുണ്ടാകുന്ന വലിപ്പത്തില്‍ 46000 ചതുരശ്ര അടിയില്‍ പടര്‍ന്നു കിടക്കുന്ന ദ്രാവകരൂപത്തിലുള്ള മറ്റൊരു പ്രദേശവും കണ്ടെത്തിട്ടുണ്ട്.

അതേസമയം,ടൈറ്റനില്‍ തടാകമോ സമുദ്രമോ ഉണ്ടാകുന്നതിന്‍റെ പിന്നിലെ ശാസ്ത്രീയ വശത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വിശദീകരണം നല്‍കാനാകുന്നില്ല.
കൂടുതല്‍
ഇന്തോനേഷ്യ: മണ്ണിടിച്ചിലില്‍ 40 മരണം
ജര്‍മ്മനി പുകവലി വിമുക്തമാവുന്നു
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അപകടത്തില്‍
ഇന്ത്യ ചീത്തയല്ല, നല്ലതും: സര്‍വെ
ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കസാഖിസ്ഥാന്‍
ബേനസിറിന് വെടിയേറ്റിരുന്നു