പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജപ്പാന്‍റെ മിസൈല്‍ പരീക്ഷണം യുഎസ്സില്‍
ജപ്പാന്‍റെ മിസൈല്‍വേധ മിസൈലുകളുടെ പരീക്ഷണം വരുന്ന മാസങ്ങളില്‍ അമേരിക്കയില്‍ നടക്കും. പി‌ എ‌ സി - 3 എന്ന മിസൈല്‍‌വേധ മിസൈലുകള്‍ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് മിസൈല്‍ റേഞ്ചില്‍ നിന്ന് പരീക്ഷണം നടത്താനാണ് പരിപാടിയിട്ടിരിക്കുന്നതെന്ന് ജപ്പാന്‍ പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.

മിസൈല്‍ പരീക്ഷണം 2008 ന്‍റെ അവസാനം മാത്രമെ നടക്കുകയുള്ളു എന്ന് ഒരു ജപ്പാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വരുന്ന മാസങ്ങളില്‍ പരീക്ഷണം നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത് . തൊണ്ണൂറ് മില്യന്‍ യെന്‍ ഈ പരീക്ഷണത്തിനായി ബഡ്ജറ്റില്‍ മാറ്റിവയ്ക്കണമെന്ന് പ്രതിരോധ മന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി നേരിടാനായി അമേരിക്കയും ജപ്പാനും സംയുക്തമായി മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിന് വേഗം കൂട്ടുന്നതാവും ഈ പരീക്ഷണം എന്നാണ് കരുതുന്നത്. രണ്ട് പി ‌എ ‌സി - 3 മിസൈല്‍ സംവിധാനങ്ങള്‍ ടോക്യോയ്ക്ക് സമീപം സ്ഥാപിക്കാനും ജപ്പാനു പരിപാടിയുണ്ട്.
കൂടുതല്‍
രാജീവ് വാക്ക് പാലിച്ചില്ല: ബേനസിര്‍
ഇറാഖി കുട്ടികള്‍ക്ക് 2007 സമ്മാനിച്ചത് ദുരിതം
ഹനീഫ്: അപ്പീല്‍ വേണമെന്ന് കെവിന്‍
കുടുതല്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേക്ക്
സിറിയന്‍ പ്രസിഡന്‍റിനെതിരെ ബുഷ്
അല്‍ ക്വൊയ്ദയുടെ പീഡനകേന്ദ്രം കണ്ടെത്തി