ഇറാന് റഷ്യ ആണവ ഇന്ധനം നല്‍കിയ പശ്ചാത്തലത്തില്‍ ആണവ പദ്ധതി ഇറാന്‍ തുടരേണ്ടതില്ലെന്ന് അമേരിക്ക. ഇറാനിലെ ബുഷെര്‍ ആണവപ്ലാന്‍റിന് ഇന്ധനം നല്‍കിയതായി റഷ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ആണവ പദ്ധതി നിര്‍ത്തി വയ്ക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. യു എന്‍ ഉപരോധം ഉണ്ടാകുമെന്ന ഭീഷണി നിലനില്‍ക്കെ ആണിത്.
ആദ്യമായാണ് ഇറാന് റഷ്യയില്‍ നിന്ന് ആണവ ഇന്ധനം ലഭിക്കുന്നത്. ബുഷെര്‍ ആണവ പ്ലാന്‍റ് നിര്‍മ്മിച്ചതും റഷ്യയാണ്. ഊര്‍ജ്ജ അവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന് ഇറാന്‍ അവകാശപ്പെടുന്നെങ്കിലും ആണവ ബോംബാണ് ഇറാന്‍റെ ലക്‍ഷ്യമെന്ന് അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും വിശ്വസിക്കുന്നു.
ബുഷെര്‍ ആണവപ്ലാന്‍റിന്‍റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് ഇറാനും റഷ്യയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെ ആണ് ആണവ ഇന്ധനം ഇറാനിലെത്തിയത്. നേരത്തേ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പലതവണ ആണവ പ്ലാന്‍റിന്‍റെ നിര്‍മ്മാണം റഷ്യ നിര്‍ത്തിവച്ചിരുന്നു.
ഇറാന്‍ ആണവ പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് യു എന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റഷ്യ ആനവ ഇന്ധനം കൈമറിയതിനെ അംഗീകരിച്ചിട്ടുണ്ട്. ആണവ ഇന്ധനം നല്‍കുന്ന വിവരം റഷ്യ നേരത്തേ അറിയിച്ചുവെന്നും അതിനാല്‍ ഇനിയും ഇറാന്‍ യുറേനിയം സമ്പുഷ്ടമാക്കല്‍ പദ്ധതി തുടരേണ്ടതില്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് അഭിപ്രായപ്പെട്ടു.
|