പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇന്ത്യയും ഇസ്രായേലും സഹകരിക്കുന്നു
റയില്‍‌വേ സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പല കാര്യങ്ങളിലും സഹകരണം കൊണ്ടുവരാന്‍ ഇന്ത്യയും ഇസ്രായേലും തീരുമാനിച്ചു. റയില്‍‌വേ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളും നവീന ആശയങ്ങളും സഹകരണത്തിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും കൈമാറും.

ഇന്ത്യന്‍ റയില്‍‌വേ മന്ത്രി ആര്‍ വേലു ഇസ്രായേല്‍ ഉപപ്രധാനമന്ത്രിയും ഗതാഗത റോഡ് സുരക്ഷാ കാര്യമന്ത്രിയുമായ ഷൌള്‍ മൊഫാസും തമ്മില്‍ നടത്തിയ ഉന്നത തല ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇരുവരും മറ്റു പല വിഷയങ്ങളിലും സഹകരിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

റയില്‍‌വേ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ ആശയങ്ങളും സാങ്കേതിക വിദ്യയും കൈമാറുന്ന കാര്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചതായി ഇസ്രായേല്‍ റയില്‍‌വേ വക്താവ് മാലി കോഹനും പറയുന്നു.

റയില്‍വേ സുരക്ഷാ സംവിധാനം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ഉച്ചകോടി നടത്താന്‍ തന്നെ തയ്യാറാകുകയാന് ഇസ്രായേല്‍. റയില്‍ സുരക്ഷാ കാര്യത്തില്‍ ലോകത്തില്‍ വച്ചു തന്നെ ഉന്നത സ്ഥാനമുള്ള കൊങ്കണ്‍ റയില്‍‌വേയില്‍ സ്വീകരിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഈ അവസരത്തില്‍ ഇന്ത്യയുടെ പ്രത്യേക ടീം വിശദീകരിക്കും.

റയില്‍‌വേ സുരക്ഷാ കാര്യത്തില്‍ ഒരു പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ടു വര്‍ഷമായി ഇസ്രായേല്‍. രണ്ടു റയില്‍‌വേ അപകടങ്ങള്‍ക്കു ശേഷം റഡാര്‍ സംവിധാനം, ക്യാമറകള്‍, പ്രത്യേക ട്രാഫിക്ക് സിഗ്നല്ലിംഗ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സംവിധാനത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കം.

മോഫസ് വരുന്ന മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. റെയില്‍‌വേ മന്ത്രി ലാലുപ്രസാദ് യാദവ്, ഗതാഗത മന്ത്രി ടി ആര്‍ ബാലു എന്നിവരുമായി ഈ അവസരത്തില്‍ കൂടിക്കാഴ്ച നടത്തും. ലോകത്തുടനീളമുള്ള റയില്‍‌വേ സഹകരണത്തിനായി ഇസ്രായേല്‍ നടത്തുന്ന ഉച്ചകോടിയില്‍ ഫ്രാന്‍സും യു കെയും സഹകരിക്കുന്നുണ്ട്.
കൂടുതല്‍
രാഷ്ട്രീയ പാക്കേജ് അവതരിപ്പിക്കും: രാജപക്സെ
ബുദ്ധസന്യാസികള്‍ പൊലീസിനെതിരെ
ജപ്പാന്‍ മിസൈല്‍ സംവിധാനം പരീക്ഷിച്ചു
പമേലയ്‌ക്ക് പുതിയ വിവാഹമോചനം
കാസ്ട്രോ അധികാരം ഒഴിയും
പ്രധാനമന്ത്രി ആകാന്‍ തയാര്‍: പുടിന്‍