പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബുദ്ധസന്യാസികള്‍ പൊലീസിനെതിരെ
കടുത്ത അഹിംസാ വാദികളാണെങ്കിലും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അക്രമമാകാം എന്ന നിലപാടാണ് കമ്പോഡിയയിലെ ബുദ്ധ സന്യാസികള്‍ക്ക്. കമ്പൂച്ചിയയില്‍ തിങ്കളാഴ്ച ഒരു കൂട്ടം ബുദ്ധ സന്യാസികളും കമ്പോഡിയന്‍ പൊലീസും തെരുവു യുദ്ധം തന്നെ നടത്തി.

വിയറ്റ്‌നാ‍മില്‍ കഴിയുന്ന ബുദ്ധ സന്യാസികള്‍ ഉള്‍പ്പടെയുള്ള കമ്പോഡിയക്കാര്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുന്നതിനായി പ്രശ്‌നം ദേശീയ ശ്രദ്ധയില്‍ പെടുത്താന്‍ ബുദ്ധ സന്യാസികള്‍ നടത്തിയ പ്രതിക്ഷേധ പ്രകടനമാണ് ലഹളയില്‍ അവസാനിച്ചത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തിലെയും ധാരാളം പേര്‍ക്ക് പരുക്കു പറ്റി.

നോം പെന്നിലെ വിയറ്റ്‌നാം എംബസിയില്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാനുള്ള ബുദ്ധ സന്യാസികളുടെ നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഭവത്തിനു അക്രമത്തിന്‍റെ മുഖമുണ്ടായത്. പൊലീസ് ബുദ്ധസന്യാസികള്‍ക്കു നേരെ ലാത്തിപ്രയോഗം നടത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

50 ബുദ്ധ സന്യാസികള്‍ വിയറ്റ് നാം എംബസിക്കു മുന്നില്‍ എത്തുകയും എംബസിക്കു മുന്നില്‍ കുത്തിയിരുന്നു മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്യുകയായിരുന്നു. അവിടെയെത്തിയ പൊലീസ് സന്യാസികളോട് പിരിഞ്ഞു പോകുവാന്‍ ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് ബുദ്ധ സന്യാസിമാര്‍ പൊലീസിനെതിരെ കല്ലെറിയുകയുമായിരുന്നു.

ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജിലേക്കു തിരിഞ്ഞു. വിയറ്റ്നാമില്‍ കമ്പോഡിയക്കാരായ ഒട്ടേറെ ബുദ്ധ സന്യാസികള്‍ക്ക് മനുഷ്യത്വപരമായ പരിഗണന്‍ ലഭിക്കുന്നില്ലെന്നും. വിയറ്റ്നാമിലെ ജയിലുകളില്‍ പോലും കമ്പോഡിയന്‍ ബുദ്ധ സന്യാസികള്‍ ഉണ്ടെന്നും അവരെ എത്രയും പെട്ടെന്നു തന്നെ വിട്ടയയ്‌ക്കണമെന്നുമാണ് സന്യാസികളുടെ പരാതിയില്‍ പറയുന്നത്.
കൂടുതല്‍
ജപ്പാന്‍ മിസൈല്‍ സംവിധാനം പരീക്ഷിച്ചു
പമേലയ്‌ക്ക് പുതിയ വിവാഹമോചനം
കാസ്ട്രോ അധികാരം ഒഴിയും
പ്രധാനമന്ത്രി ആകാന്‍ തയാര്‍: പുടിന്‍
സൌദി: യുവതിക്ക് മാപ്പ് നല്‍കി
മലേഷ്യ: ഇന്‍റെര്‍പോള്‍ സഹായം തേടും