പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ജപ്പാന്‍ മിസൈല്‍ സംവിധാനം പരീക്ഷിച്ചു
അമേരിക്ക വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ സംവിധാനം(എസ് എം 3) ജപ്പാന്‍ വിജയകരമായി പരീക്ഷിച്ചു. ഹവായിലെ പടക്കപ്പലില്‍ നിന്ന് തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈലിനെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ പുതിയ സംവിധാനം വിജയിച്ചു.

എന്നാ, ജപ്പാന്‍ പ്രതിരോധ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പുതിയ മിസൈല്‍ സംവിധാനം പരീക്ഷിച്ചു എന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ അവര്‍ തയാറായുള്ളൂ.

സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍ 3(എസ് എം 3) പരീക്ഷിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. അദ്യമായി ഇതു പരീക്ഷിച്ചത് അമേരിക്കയായിരുന്നു.

ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി മൂലം മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന് അമേരിക്കയും ജപ്പാനും ശ്രമിച്ച് വരികയായിരുന്നു. 1998ല്‍ ജപ്പാന് മുകളിലൂടെ ശാന്ത സമുദ്രത്തിലേക്ക് ഉത്തര കൊറിയ മിസൈല്‍ തൊടുത്തു വിട്ടിരുന്നു.

എസ് എം 3 മിസൈല്‍ വേധ മിസൈലുകള്‍ ജപ്പാന്‍റെ പടക്കപ്പലുകളിലാണ് വിന്യസിക്കാന്‍ ലക്‍ഷ്യമിട്ടിരിക്കുന്നത്. ടോക്യോ മേഖലയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാന്‍ സ്വന്തമായി മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം അമേരിക്ക ജപ്പാനില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തെക്കന്‍ ജപ്പാനിലെ ഒകിനാവ ദ്വീപില്‍ ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.

കൂടുതല്‍
പമേലയ്‌ക്ക് പുതിയ വിവാഹമോചനം
കാസ്ട്രോ അധികാരം ഒഴിയും
പ്രധാനമന്ത്രി ആകാന്‍ തയാര്‍: പുടിന്‍
സൌദി: യുവതിക്ക് മാപ്പ് നല്‍കി
മലേഷ്യ: ഇന്‍റെര്‍പോള്‍ സഹായം തേടും
ഇറാന് റഷ്യ ആണവ ഇന്ധനം നല്‍കി