പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പമേലയ്‌ക്ക് പുതിയ വിവാഹമോചനം
പമേല ആന്‍ഡേഴ്‌സണ് കല്യാണമെന്നത് ഫാസ്റ്റ്ഫുഡ് കഴിക്കുന്ന പ്രതീതിയാണെന്ന് എല്ലാവര്‍ക്കുമറിയാം. വിവാഹത്തില്‍ പ്രത്യേക രസം കണ്ടെത്തുന്ന പമി ഡൈവോഴ്‌സ് കാര്യത്തിലും അതേ രസമാണ് കണ്ടെത്തുന്നത്. വെറും ആറുമാസ കാലയളവില്‍ തുടര്‍ച്ചയായി രണ്ടു പേരുമായി ബന്ധം വേര്‍പെടുത്തിയ പമിക്ക് പുതിയ ഭര്‍ത്താവിനെയും മടുത്തു.

പുതിയ ഭര്‍ത്താവ് റിക്ക് സലോമോനാണ് പമിയുടെ അവജ്ഞയ്‌ക്ക് ഒടുവില്‍ പാത്രമായിരിക്കുന്നത്. സലോമൊണില്‍ നിന്നും വിവാഹ മോചനത്തിനായി പമേല കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ലോസ് ഏഞ്ചല്‍‌സിലെ ഒരു കോടതിയിലാണ് മുന്‍ ബേവാച്ച് താ‍രം ബന്ധം വിടര്‍ത്താന്‍ നിയമനടപടി കൈക്കൊള്ളാന്‍ ഒരുങ്ങുന്നത്.

മുന്‍ ഗേള്‍ഫ്രണ്ട് പാരീസ് ഹില്‍ട്ടണുമായുള്ള ചൂടന്‍ വീഡിയോയുടെ പേരിലാണ് സലോമോന്‍ അറിയപ്പെടുന്നതു തന്നെ. രണ്ടു മാസം മുമ്പ് ഇരുവരും വിവാഹിതരായത് വാര്‍ത്തയായിരുന്നു.

സംഗീതജ്ഞന്‍ കിഡ് റോക്കുമായിട്ടായിരുന്നു ഇതിനു മുമ്പ് ആന്‍ഡേഴ്‌സന്‍റെ കുടുംബ ജീവിതം. എന്നാല്‍ നാലു മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഈ ദാമ്പത്യത്തിനു തിരശീല വീണത്. പമേലയുടെ രണ്ടു കുട്ടികളുടെ അച്ഛന്‍ ടോമി ലീയെ എം ടി വി അവാര്‍ഡ്ദാന ചടങ്ങില്‍ കയ്യേറ്റം ചെയ്തതിനു റോക്കിനെ പൊലീസ് അറ്സ്റ്റു ചെയ്യുകയുമുണ്ടായി.

1998 ല്‍ ഡ്രമ്മര്‍ ടോമി ലീയായിരുന്നു പമേലയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ 1998 ല്‍ ടോമിയെ പമേലയ്‌ക്ക് മടുത്തു. ലാസ് വെഗാസ് ഷോയായ “ ഹാന്‍സ് ക്ലോക്ക് ദി ബ്യൂട്ടി ഓഫ് മാജിക്ക് ” എന്ന പരിപാടിക്കിടയിലായിരുന്നു പമേലയും സലോമോനും വിവാഹിതരായത്.
കൂടുതല്‍
കാസ്ട്രോ അധികാരം ഒഴിയും
പ്രധാനമന്ത്രി ആകാന്‍ തയാര്‍: പുടിന്‍
സൌദി: യുവതിക്ക് മാപ്പ് നല്‍കി
മലേഷ്യ: ഇന്‍റെര്‍പോള്‍ സഹായം തേടും
ഇറാന് റഷ്യ ആണവ ഇന്ധനം നല്‍കി
പോര്‍ണോഗ്രാഫി: 63 പേര്‍ പിടിയില്‍