മലനിരകളും മഞ്ഞും, പ്രകൃതി സൌന്ദര്യവും സമ്മേളിക്കുന്ന തിബറ്റിന്‍ ടൂറിസം കൂടുതല്‍ ഉന്നതങ്ങളിലേക്കു കുതിക്കുന്നതായിട്ട് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിനു സഞ്ചാരികളെ തിബത്തന്‍ സുന്ദര ദൃശ്യങ്ങള്‍ ആകര്‍ഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടൂറിസത്തിന്‍റെ സുവര്‍ണ്ണദശയിലേക്ക് തിബറ്റ് പ്രവേശിച്ചതായി ചൈനീസ് പ്രതിനിധികളും പറയുന്നു. ഈ വര്‍ഷം ടിബറ്റ് സന്ദരിശച്ചവരുടെ എണ്ണവും ഇത് ശരി വയ്‌ക്കുകയാണ്. സന്ദര്‍ശകര്‍ നാലു ദശലക്ഷം കഴിഞ്ഞതായിട്ടാണ് ചില ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. 2007 ല്‍ 64 ശതമാനം വിനോദ സഞ്ചാരികള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2007 ല്‍ ടൂറിസത്തിലൂടെയുള്ള വരുമാനം 73.3 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം ഈ മേഖലയില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിക്കുന്നത് 4.8 ബില്യണ്‍ യുവാനാണ്(650 ദശലക്ഷം ഡോളര്‍).
പുതിയ റയില്‍ ലിങ്കുകളും എയര്‍പോര്‍ട്ടും വന്നതാണ് ടൂറിസം കുതിക്കാന്‍ കാരണമായി കണക്കാക്കുന്നത്. മുമ്പ് ടിബറ്റിലെ പ്രദേശങ്ങളിലേക്ക് ഒന്നുകില്‍ വിമാനത്തിലൂടെയോ അല്ലെങ്കില്‍ റോഡ്മാര്‍ഗ്ഗമോ കാതങ്ങളോളം സഞ്ചരിക്കണമായിരുന്നു. എന്നാല്‍ പുതിയ റയില്‍ സംവിധാനം വന്നതോടെ ഈ സ്ഥിതിയില്‍ മാറ്റം വന്നു.
ചൈനീസ് ടൂറിസത്തിന്‍റെയും വാണിജ്യത്തിന്‍റെയും ഭാഗമായി 17 മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് റയില്‍ സംവിധാനം വന്നത്. ഇപ്പോള്‍ തിബറ്റിന്‍റെ പല ഭാഗങ്ങളിലേക്കും ചൈനയില്‍ നിന്നും ട്രയിന്‍ ഗതാഗതമുണ്ട്.
തിബറ്റിലുള്ള പിടി ചൈന ശക്തമാക്കുകയാണെന്നാണ് വിമര്‍ശകരുടെ വാദം. ചൈനയുടെ ഈ റെയില്‍ സംവിധാനം ടിബറ്റുകാര്‍ക്ക് ഉത്‌ക്കണ്ഠ ഉളവാക്കുന്നുണ്ട്. ന്യൂനപക്ഷ മേഖലകളായ ടിബറ്റിന്‍റെ ചില പട്ടണങ്ങളില്‍ വ്യാപാര ലക്‍ഷ്യങ്ങള്‍ ചൈനയ്ക്കുണ്ടെന്നും അതിന്‍റെ ആദ്യ പടിയാണിതെന്നും ടിബറ്റുകാര്‍ പറയുന്നു.
മാര്‍ച്ചില്‍ ഇക്കാര്യത്തില്‍ ദലൈലാമ ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഈ മാസം ആദ്യം ചൈനീസ് സൈന്യം ട്രയിന്‍മാര്‍ഗ്ഗം തിബറ്റന്‍ തലസ്ഥാനമായ ലാസയിലേക്ക് എത്തിയിരുന്നു. ഇതും തിബത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ചൈനീസ് വിമര്‍ശകരുടെ കണ്ടെത്തല്‍. 1950 ല്‍ ചൈന കയ്യേറിയ പ്രദേശമാണ് തിബറ്റ്.
|