പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബസ്റ:ബ്രിട്ടന്‍ പിന്‍‌മാറുന്നു
ഇറാഖിലെ ബസ്റ പ്രവിശ്യയില്‍ നിന്ന് ബ്രിട്ടീഷ് സൈന്യം പിന്‍‌മാറുവാന്‍ ഒരുങ്ങുന്നു. പിന്‍‌മാറല്‍ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബസ്‌റയുടെ നിയന്ത്രണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇറാഖ് അധികൃതര്‍ക്ക് കൈമാറും. 4500 ബ്രിട്ടീഷ് സൈനികരാണ് ഇപ്പോള്‍ ഇറാഖിലുള്ളത്. ഇറാഖിലെ ബ്രിട്ടീഷ് സൈനികരുടെ എണ്ണം 2500 ആയി കുറക്കുവാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

2003 മുതല്‍ ഇവിടെ ബ്രിട്ടീഷ് സൈനികരുടെ സാന്നിദ്ധ്യമുണ്ട്. ബി.ബി.സി നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ 85% ജനങ്ങളും ബ്രിട്ടീഷ് സൈനിക സാന്നിദ്ധ്യത്തെ എതിര്‍ത്തിരുന്നു.

അതേസമയം ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇവിടെ വീണ്ടും സൈനികരെ വിന്യസിപ്പിക്കാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇറാഖ് സൈനികര്‍ക്ക് ബ്രിട്ടീഷ് സൈനികര്‍ ഇപ്പോള്‍ പരിശീലനം നല്‍കുന്നുണ്ട്.
കൂടുതല്‍
അഫ്ഗാന്‍: ചര്‍ച്ചകളില്‍ പുരോഗതി
ഫോണ്‍ ബില്‍ വെറും 34 ലക്ഷം!
മുഷറഫ് ബേനസീര്‍ യോജിപ്പിന് സാധ്യത
പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പിന്‍‌വലിച്ചു
ലങ്ക: 30 പുലികള്‍ കൊല്ലപ്പെട്ടു
സ്വയം പഠിക്കാന്‍ യുഎസ്സിനോട് മലേഷ്യ