പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അറ്റ്‌ലാന്‍റിസ് ഞായറാഴ്‌ച വിക്ഷേപിക്കും
നാസയുടെ ബഹിരാകാശ പേടകമായ അറ്റ്‌ലാന്‍റിസ് ഞായറാഴ്‌ച വിക്ഷേപിക്കും. ശനിയാഴ്‌ചയായിരുന്നു അറ്റ്‌ലാന്‍റിസ് വിക്ഷേപിക്കുവാന്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ വയറിങ്ങിലെ ചില സാങ്കേതിക കാരണങ്ങള്‍ മൂലം ഞായറാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

യൂറോപ്പിന്‍റെ കൊളംബംസ് ബഹിരാകാശ ശാസ്‌ത്ര ലാബിനു വേണ്ട യന്ത്ര സാമഗ്രികള്‍ ഘടിപ്പിക്കുവാനാണ് അറ്റ്‌ലാന്‍റിസ് യാത്ര തിരിക്കുന്നത്.

അറ്റ്‌ലാന്‍റീസിന്‍റെ എല്ലാ തകരാറുകളും പരിഹരിച്ചതായി നാസ പ്രതിനിധി ഹാലെ പറഞ്ഞു. ഏഴു അംഗങ്ങളാണ് അ‌റ്റ്‌ലാന്‍റിസില്‍ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. 11 ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് തങ്ങുക.

അമേരിക്കക്ക് പു‌റമെ റഷ്യക്ക് മാത്രമാണ് ബഹിരാകാശത്ത് പരീക്ഷണശാലയുള്ളത്. 1986 ലും 2006 ലും ബഹിരാകാശ ദുരന്തങ്ങള്‍ ഉണ്ടായതിനാല്‍ അറ്റ്‌ലാന്‍റീസിന്‍റെ വിക്ഷേപണത്തില്‍ നാസ ഏറെ തയ്യാറെടുപ്പ് എടുക്കുന്നുണ്ട്
കൂടുതല്‍
വമ്പന്‍മാര്‍ മിസൈല്‍ സഹകരണത്തിന്
ചാവേറാക്രമണം:പാകിസ്ഥാനില്‍ 6 മരണം
സി.ഐ.എ ടേപ്പുകള്‍ നശിപ്പിച്ചത് അന്വേഷിക്കും
തീവ്രവാദം സാമ്പത്തിക മേഖലയിലേക്ക്
മലേഷ്യന്‍ സര്‍ക്കാരിനെതിരെ ഹിന്‍‌ട്‌റാഫ്
മലേഷ്യ: ഇന്ത്യാക്കാര്‍ക്ക് ഭീഷണി