പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
താലിബാന്‍ ഭീഷണി അല്ല
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഒരു ഭീഷണി അല്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി മലോക്-ബ്രൌണ്‍. അഫ്ഗാനിസ്ഥാന്‍റെ പകുതിയിലധികം പ്രദേശങ്ങളും താലിബാന്‍റെ അധീനതയിലാണെന്ന് കഴിഞ്ഞ അഴ്ച റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇതു പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ബ്രിട്ടീഷ് സേനയും മറ്റ് അന്താരാഷ്ട്ര സേനകളും താലിബാനെതിരെ തീവ്രമായ പോരാട്ടത്തിലാണ്. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലും മറ്റ് ചില പ്രവിശ്യകളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇവിടങ്ങളില്‍ പാകിസ്ഥാനില്‍ നിന്നും തീവ്രവാദികളെ താലിബാന്‍ റീക്രൂട്ട് ചെയ്യുന്നതാ‍യി റീപ്പോര്‍ട്ടുകളുണ്ട്.

ബ്രിട്ടനിലെ ‘ഇന്‍ഡിപെന്‍ഡന്‍റ്’ ദിനപ്പത്രത്തിനെഴുതിയ കത്തിലാണ് മലോക്-ബ്രൌണ്‍ താലിബാന്‍, അഫ്ഗാന്‍ സര്‍ക്കാരിന് ഭിഷണി അല്ലെന്ന് ചൂണ്ടിക്കാട്ടിയത്. ‘ സെല്‍നിസ്’ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും അധീനതയിലാക്കിയതായി പരാമര്‍ശമുണ്ടായിരുന്നു.

താലിബാനെ നേരിടുന്നതില്‍ വന്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും മലോക്-ബ്രൌണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇനിയും വെല്ലുവിളികള്‍ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി.
കൂടുതല്‍
ടര്‍ക്കി: 54 പേര്‍ കൊല്ലപ്പെട്ടു
പാക്: യു എസ് സ്വാഗതം ചെയ്തു
ഓസ്ട്രേലിയ സേനയെ പിന്‍‌വലിക്കും
സമാധാനം ഉണ്ടാകും: അബ്ബാസ്
സേനയെ പിന്‍‌വലിക്കണം: ലാദന്‍
ടര്‍ക്കി: വിമാനം തകര്‍ന്നു