പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സ്വാത്: 45 തീവ്രവാദികളെ കൊന്നു
പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രദേശമായ സ്വാത് താഴ്വരയില്‍ തുടരുന്ന രൂക്ഷമായ പോരാട്ടത്തില്‍ 45 താലിബാന്‍ അനുകൂല തീവ്രവാദികളെ പാക് സൈന്യം കൊന്നു. ഹെലിക്കോപ്റ്ററുകളും ആധുനിക ആയുധങ്ങളുമായാണ് പാക് സൈന്യം മൌലാന ഫസ്‌ലുള്ളയുടെ നേതൃത്വത്തിലുള്ള താലിബാന്‍ അനുകൂല തീവ്രവാദികള്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.

തീവ്രവാദികളും പാക് സൈന്യവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനാല്‍ രണ്ടായിരത്തിലധികം ജനങ്ങളാണ് സ്വാത് താഴ്വര വിട്ടു പോയിരിക്കുന്നത്. തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന പല മേഖലകളും പാക് സൈന്യം തിരിച്ചു പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പാ‍ക് സൈന്യം കൂടുതല്‍ ശക്തമായി തീവ്രവാദികള്‍ക്കെതിരെ ആക്രമണം ആരംഭിച്ചത്.

ഷാന്‍‌ഗ്ല ജില്ലയിലാണ് ഇപ്പോള്‍ ശക്തമായ പോരാട്ടം നടക്കുന്നത്. ഇവിടെ നിന്ന് പലായനം ചെയ്ത സാധാരണക്കരെ മിന്‍‌ഗോരയില്‍ പാക് സൈന്യം താത്ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്. നവംബര്‍ മൂന്നിന് പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് പാക് സൈന്യം തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചത്.

മൌലാന ഫസ്‌ലുള്ള എന്ന പുരോഹിതന്‍റെ നേതൃത്വത്തില്‍ തീവ്രവാദികള്‍ സ്വാത് താഴ്വരയിലെ പല ജില്ലകളിലും സമാന്തര ഭരണം തുടരുകയാണ്. തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു നിരവധി പൊലീസ് സ്റ്റേഷനുകള്‍ പാക് സൈന്യം സ്വന്തം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
കൂടുതല്‍
സര്‍ക്കോസിക്ക് വീണ്ടും പ്രേമം
ബ്രിട്ടന് വേണ്ടത് ഹിന്ദു, മുസ്ലീം ചാരന്‍‌മാര്‍
പശ്ചിമേഷ്യന്‍ സമാധാന സമ്മേളനം ഇന്ന്
ആത്മപ്രശംസയുമായി ഹിലാരി
ഷെരീഫിന് വിലക്കു വന്നേക്കും
മണ്ടേലക്ക് ഇബ്രാഹിം പുരസ്കാരം