അമേരിക്കയിലെ അക്വേര്‍ത്തില്‍ പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ആണ്‍കുട്ടികളെ പൊലീസ് പിടികൂടി. എട്ടു വയസുള്ള രണ്ട് ആണ്‍കുട്ടികളും ഒമ്പതു വയസുള്ള മറ്റൊരു ആണ്‍കുട്ടിയുമാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു അപ്പാര്‍ട്ടുമെന്‍റിനു സമീപത്തു വച്ച് ആണ്‍കുട്ടുകള്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തുകയും ‘ബാല’ കുറ്റവാളികാളെ പിടികൂടുകയും ചെയ്തത്.
വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ ബലം പ്രയോഗിച്ച് പിടിച്ചുക്കൊണ്ടു പോയാണ് മരങ്ങള്‍ നിറഞ്ഞ പ്രദേശത്തു വച്ച് ബലാത്സംഗം ചെയ്തത്. പ്രതികളുടെ പ്രായം പരിഗണിച്ച് ജുവനൈല്‍ ഹോം കോടതിയിലാണ് കേസ്. ഇവര്‍ക്ക് നല്ല ശിക്ഷ നല്‍കണം എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ ആവശ്യം. കേസിന്‍റെ വിചാരണ വരും ദിവസങ്ങളില്‍ നടക്കും.
|