വെനിസ്വേലന്‍ പ്രസിഡന്‍റ് ഷാവേസിനോട് മിണ്ടരുതെന്ന് പറഞ്ഞ സ്പെയിന്‍ രാജാവിന്‍റെ വാക്കുകള്‍ സ്പെയിനില്‍ റിംങ്ടോണ്‍ തരംഗമാകുന്നു. ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളാണ് ‘ഷാവേസ് നിങ്ങള്‍ക്ക് മിണ്ടാതിരുന്നുകൂടെ’ എന്ന് സ്പെയിന്‍ രാജാവ് ജുവാന്‍ കാര്‍ലോസിന്‍റെ വാക്കുകള്‍ മൊബൈല്‍ ഫോണില്‍ റിംങ്ടോണായി ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയില്‍ നടന്ന ഇബെറോ - അമേരിക്കന്‍ സമ്മേളനത്തില്‍ വച്ചാണ് സ്പെയിന്‍ രാജാവ് ഷാവേസിനോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടത്. സ്പെയിന്‍ പ്രധാനമന്ത്രി റോഡ്രിഗ്വേസ് സപ്പറ്റേറോ പ്രസംഗിക്കുന്നതിനിടെ ഇടയില്‍ കയറി സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് രാജാവ് ശക്തമായ ഭാഷയില്‍ ഷാവേസിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞത്.
സ്പെയിന്‍ മുന്‍ പ്രധാനമന്ത്രി ജോസ് മരിയ അസ്നര്‍ ഫാസിസ്റ്റാണെന്ന ഷാവേസിന്‍റെ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു സപ്പറ്റേറോ. സ്പെയിന്‍ രാജാവ് മാപ്പു പറയണമെന്ന് ഷാവേസ് ആവശ്യപ്പെട്ടിരുന്നു. എന്തായാല്ലും ഷാവേസു കേട്ട ശകാരം ഇപ്പോള്‍ ലക്ഷങ്ങളാണ് മൊബൈല്‍ ഫോണിലൂടെ കേള്‍ക്കുന്നത്. റിംങ്ടോണ്‍ ഡൌണ്‍ലോഡ് വഴി 1.5 മില്യണ്‍ യൂറോയാണ് മൊബൈല്‍ കമ്പനികള്‍ നേടിയത്.
|