പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പാരീസ് മി.പെര്‍ഫെക്ടിനെ തേടുന്നു

Paris Hilton
WDWD
പാരീസ് ഹില്‍ട്ടണ്‍ യോഗ്യനായ പുരുഷനെ തേടുന്നതായി വെളിപ്പെടുത്തി. ടി ഷര്‍ട്ട് ധരിച്ചാണ് പുരുഷനെ കണ്ടെത്താനുള്ള ശ്രമം.

ഹോളിവുഡ് താരങ്ങളായ ജോഷ് ഹെന്‍ഡേഴ്സണ്‍, റിക് സോളൊമൊന്‍, ആന്‍ഡി റോഡിക് എന്നിവരുമായി പാരീസ് ഹില്‍ട്ടണുള്ള ബന്ധം നേരത്തേ വാര്‍ത്തയായിരുന്നു. ‘ലുക്കിംഗ് ഫോര്‍ മിസ്റ്റര്‍ പെര്‍ഫെക്ട്’ എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് യോഗ്യനായ പുരുഷനെ കണ്ടെത്താനുള്ള ശ്രമം നടത്തുകയെന്ന് പാരീസ് അടുത്തിടെ ആണ് വെളിപ്പെടുത്തിയത്.

ബ്രിട്ടനിലെ വില്യം രാജകുമാരനോട് കടുത്ത ആരാധനയാണ് പാരീസിനുള്ളതെന്ന് ‘സണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വില്യം രാജകുമാരനോടുള്ള പാരീസ് ഹില്‍ട്ടന്‍റെ ആരാധനയ്ക്ക് ഇപ്പോള്‍ ഇടിവ് സംഭവിച്ചുവെന്നും അദ്ദേഹത്തിന്‍റെ സഹോദരനായ ഹാരിയെ ആണ് ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നതെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

ഹാരിയുടെ സൌന്ദര്യവും പാര്‍ട്ടികളില്‍ പങ്കെടുക്കാനുള്ള താല്പര്യവുമാണ് പാരീസിനെ ആകര്‍ഷിച്ചതെന്നാണ് വാര്‍ത്ത.
കൂടുതല്‍
നായയെ കണ്ടു പഠിക്കു
ആന്‍‌ജലീനജൂലിക്കും നാണം...!
പാകിസ്ഥാനു മേല്‍ യുഎസ് സമ്മര്‍ദ്ദം
അഫ്ഗാന്‍: 43 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സിദര്‍: മരണം 2000 ആയി
ശ്രീലങ്ക: ആക്രമണം തുടരുന്നു 21 മരണം