പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാജാവ് മാപ്പു പറയണം: ഷാവേസ്
പൊതുസഭയില്‍ വച്ച് തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച സ്പെയിന്‍ രാജാവ് ജുവാന്‍ കാര്‍ലോസ് മാപ്പു പറയണമെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച നടന്ന ഇബെറോ - അമേരിക്കന്‍ ഉച്ചകോടിക്കിടെയാണ് സംഭവം നടന്നത്. സ്പാനിഷ് പ്രധാനമന്ത്രി ജോസ് ലൂയിസ് സപാറ്ററോയുടെ പ്രസംഗത്തിനിടെ ഷാവേസ് ഇടപെടാന്‍ ശ്രമിച്ചപ്പോഴാണ് രാജാവ് ദേഷ്യത്തോടെ ഷാവേസിനോട് വായടക്കാന്‍ പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി ജോസ് മരിയാ അസ്നറോട് ബഹുമാനം കാട്ടണമെന്ന് ഷാവേസിനോട് ആവശ്യപ്പെടുകയായിരുന്നു സപാറ്ററോ. നേരത്തെ ഷാവേസ് സപാറ്ററോയെ ‘ഫാസിസ്റ്റ്’ എന്നുവിളിച്ചിരുന്നു.

കാര്‍ലോസ് മാപ്പു പറയണം എന്നാവശ്യപ്പെട്ട ഷാവേസ് വെനിസ്വേലയ്ക്ക് സ്പെയിന്‍ നിക്ഷേപം ആവശ്യമില്ലെന്നും പ്രസ്താവിച്ചു. സ്പെയിന്‍ രാജാവിന്‍റെ അധിക്ഷേപം താന്‍ കേട്ടിലെന്നും ഷാവേസ് പറഞ്ഞു. അത് രാജാവിന്‍റെ ഭാഗ്യം. കേട്ടിരുന്നെങ്കില്‍ അസ്ത്രം തൊടുക്കുന്നതു പോലെ തക്കതായ മറുപടി നല്‍കുമായിരുന്നു.
കൂടുതല്‍
എലിയെ പിടിക്കാന്‍ പൂച്ച പൊലീസ്
ഹെയ്ദി ക്ലം ഞായറാഴ്ചകളില്‍ ‘ഓപ്പണ്‍’
ജിയോ ടിവിക്ക് യുഎഇ വിലക്ക്
ഇറാനില്‍ മാര്‍ക്വേസിനു വിലക്ക്
ബേനസീറിന് പരാജയഭീതി: മുഷറഫ്
സിദര്‍ കൊടുങ്കാറ്റ്: മരണം 1100