ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സംപ്രേക്ഷണം നടത്താന്‍ പാകിസ്ഥാനിലെ രണ്ട് പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാക് സര്‍ക്കാര്‍ അനുമതി നല്‍കി. മുന്‍നിര വാര്‍ത്ത ചാനലുകളായ ആജ് ന്യൂസിനും ഡോണ്‍ ടൈംസിനുമാണ് സര്‍ക്കാര്‍ സംപ്രേക്ഷണാനുമതി നല്‍കിയിരിക്കുന്നത്.
ആജ് ന്യൂസിലേയും ഡോണ്‍ ടൈംസിലേയും ജനപ്രിയ സംവാദ പരിപാടികളായ ‘ലൈ വിത് തലാത്’ ‘ബോല്‍താ പാകിസ്ഥാന്‍’ എന്നീ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ തലാത് ഹുസൈനാണ് ലൈവ് വിത് തലാത് എന്ന പരിപാടി അവതരിപ്പിക്കുന്നത്. സമകാലിക രാഷ്ട്രിയത്തിന്‍റെ പിന്നാമ്പുറങ്ങള്‍ തേടുന്ന പരിപാടിയാണിത്.
സമാനമയ പരിപാടി തന്നെയാണ് ഡോണ്‍ ടൈംസിലെ ബോല്‍ത്താ പാകിസ്ഥാനും. അതേസമയം മറ്റ് രണ്ട് പ്രമുഖ ചാനലുകളായ ജിയോ ടിവിക്കും അരൈക്കും കേബിള്‍ വഴിയുള്ള സംപ്രേക്ഷണത്തിനുള്ള വിലക്ക് തുടരുകയാണ്. സര്‍ക്കാരിന്‍റെ നിബന്ധനകള്‍ക്ക് വഴങ്ങാത്തതു കൊണ്ടാണ് ഈ ചാനലുകള്‍ക്കെതിരെയുള്ള വിലക്ക് പിന്‍വലിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
|