കൂട്ട ബലാത്സംഗത്തിനിരയായ യുവതിക്ക് സൌദി അറേബ്യയിലെ അപ്പീല്‍ കോടതി ശിക്ഷ ഇരട്ടിപ്പിച്ചു. ലിംഗ വേര്‍തിരിവ് സംബന്ധിച്ച നിയമപ്രകാരം യുവതിക്ക് ആദ്യം തന്നെ തൊണ്ണൂറ് അടി നല്‍കാന്‍ വിധിച്ചിരുന്നു. ഇതിനെതിര അപ്പീല്‍ നല്‍കിയപ്പോഴാണ് യുവതിക്ക് ഇരട്ടി ശിക്ഷ വിധിച്ചത്.
200 അടിയും ആറു മാസം തടവുമാണ് അപ്പീല്‍ കോടതി യുവതിക്ക് വിധിച്ചത്. മാധ്യമങ്ങളെ ഉപയോഗിച്ച് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന കാരണം പറഞ്ഞാണ് കോടതി യുവതിയുടെ ശിക്ഷ ഇരട്ടിപ്പിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ഷിയ വിഭാഗത്തില്‍ പെട്ട പത്തൊമ്പതുകാരിയായ യുവതിയെ സുന്നി വിഭാഗക്കാരായ ഏഴു യുവാക്കള്‍ ആക്രമിച്ചു കീഴടക്കി പതിനാലു തവണ കൂട്ട ബലാംത്സംഗത്തിനിരയാക്കിയത്. പ്രതികള്‍ക്ക് കോടതി അഞ്ചു വര്‍ഷം വരെ തടവു വിധിച്ചിരുന്നു.
പ്രതികള്‍ ആക്രമിക്കുന്ന സമയത്ത് അപരിചിതനായ പുരുഷന്‍റെ കാറിലായിരുന്നു യുവതി എന്ന കാരണത്തിനാണ് ആദ്യം തൊണ്ണൂറ് അടി ശിക്ഷയായി നല്‍കാന്‍ വിധിച്ചത്. അതിനെതിരെ അപ്പീല്‍ നല്‍കിയപ്പോഴാകട്ടെ ശിക്ഷ ഇരട്ടിക്കുകയും ചെയ്തു. യുവതിക്കു വേണ്ടി വാദിച്ച വക്കീലിനെതിരെയും നടപടി എടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
|