പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബേനസീറില്ലാതെ റാലി തുടങ്ങി
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന റാലി ലാഹോറില്‍ നിന്നാരംഭിച്ചു. വീട്ടു തടങ്കലിലായ ബേനസീറില്ലാതെയാണ് റാലി ആരംഭിച്ചിരിക്കുന്നത്. റാലിക്ക് മുന്നോടിയായാണ് ബേനസീറിനെ ചൊവ്വാഴ്ച രാവിലെ രണ്ടാം വട്ടവും പൊലീസ് വീട്ടുതടങ്കലിലാ‍ക്കിയത്. പഞ്ചാബ് പ്രവശ്യ സര്‍ക്കാരാണ് ഇത്തവണ ഭൂട്ടോയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. റാലി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് അധ്യക്ഷനായ ഷാ മെഹ്‌മൂദ് ഖുറേഷിയാണ് റാലി നയിക്കുന്നത്. നൂറുക്കണക്കിന് വാഹനങ്ങളോടൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് പിപിപി വക്താവ് ഷെറു റെഹ്മാന്‍ പറഞ്ഞു.

മുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഇസ്ലാമാബാദ് ലക്‍ഷ്യമക്കിയാണ് റാലി നീങ്ങുന്നത്. റാലിക്കു നേര പൊലീസ് എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ എടുത്തതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
കൂടുതല്‍
‘മുഷറഫിനു കീഴില്‍ പ്രധാനമന്ത്രിയാവാനില്ല’
ഇന്ത്യക്ക് ഫ്രാന്‍സിന്‍റെ പിന്തുണ
വരുന്നു കാബൂളിവാലകള്‍
യുഎന്നിന് ഇന്ത്യന്‍ സഹായം
അടിയന്തരാവസ്ഥ ഉടന്‍ പിന്‍‌വലിക്കണം
ഹമാസ് ഫത്താ സംഘര്‍ഷം 6 മരണം