പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇന്ത്യക്ക് ഫ്രാന്‍സിന്‍റെ പിന്തുണ
ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം വേണമെന്ന ആവശ്യത്തിന് ഫ്രാന്‍സിന്‍റെ പിന്തുണ. ഇന്ത്യയ്ക്കൊപ്പം ജി നാല് രാഷ്ട്രങ്ങളിലെ മറ്റംഗങ്ങളായ ജപ്പാന്‍, ജര്‍മ്മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളേയും യുഎന്‍ സുരക്ഷസമിതിയിയില്‍ സ്ഥിരാംഗങ്ങള്‍ ആക്കണമെന്ന അഭിപ്രായമാണ് ഫ്രാന്‍സിന്‍റേത്.

ഇപ്പോള്‍ നടക്കുന്ന യുഎന്‍ പൊതു സഭയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഫ്രഞ്ച് പ്രതിനിധി ജിയാന്‍ പിയെറേ ലാക്രോയിക്സ് ജി നാല് രാജ്യങ്ങളെ യുഎന്‍ സുരക്ഷ സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആക്കണമെന്ന് ആവശ്യപ്പെട്ടത്. സുരക്ഷ സമിതിയുടെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ നാലു രാജ്യങ്ങളുടേയും സാന്നിധ്യം സഹായിക്കുമെന്ന് ലാക്രോയിക്സ് അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ നിര്‍ദ്ദേശത്തെ പാകിസ്ഥാന്‍ എതിര്‍ക്കാനാണ് സാധ്യത. സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് അധികാര കേന്ദ്രങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും എന്നാണ് പാകിസ്ഥാന്‍റെ വാദം.
കൂടുതല്‍
വരുന്നു കാബൂളിവാലകള്‍
യുഎന്നിന് ഇന്ത്യന്‍ സഹായം
അടിയന്തരാവസ്ഥ ഉടന്‍ പിന്‍‌വലിക്കണം
ഹമാസ് ഫത്താ സംഘര്‍ഷം 6 മരണം
ബേനസീര്‍ വീണ്ടും തടങ്കലില്‍
മുഷറഫിനെതിരെ സ്വന്തം കോടതി