പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വരുന്നു കാബൂളിവാലകള്‍
പഴയ ഒരു വ്യാപാര പാരമ്പര്യം പുനര്‍ജ്ജനിക്കുന്നു. പഴയ കാലത്ത് ഇന്ത്യാക്കാരെ ഏറെ ആകര്‍ഷിച്ച കാബൂളിവാലകള്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിലൂടെ വീണ്ടും ഇന്ത്യയില്‍ എത്തുകയാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാല്‍‌പതോളം ചെറുകിട കര്‍ഷകരാണ് മേളയിലെ അഫ്ഗാനിസ്ഥാന്‍ പവലിയനില്‍ എത്തുന്നത്. ടാഗോറിന്‍റെ കാബൂളിവാല എന്ന ചെറുകഥയിലൂടെ ഇന്ത്യാക്കാരുടെ മനസില്‍ ഇടം നേടിയതാണ് കാബൂളിവാലകള്‍. ഉണക്ക പഴങ്ങളും വളകളുമെല്ലാം വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം ചെയ്യുന്നവരായിരുന്നു കാബൂളിവാലകള്‍. പണ്ട് കാലങ്ങളില്‍ ഇന്ത്യന്‍ തെരുവുകളില്‍ നിരവധി കാബൂളിവാലകള്‍ ഉണ്ടായിരുന്നു.

പക്ഷെ പുതിയ വ്യാപാര പ്രവണതകള്‍ വിപണി കീഴടക്കുകയും, ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളായതു മൂലം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പാതകള്‍ അടയുകയും ചെയ്തതോടെ കാബൂളിവാലകളുടെ ഇന്ത്യയിലേക്കുള്ള വരവ് നിലയ്ക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചില വ്യാപാര സംഘടനകളുടേയും മറ്റും സഹയാത്തോടെ അഫ്ഗാനിസ്ഥാന്‍ കച്ചവടക്കാര്‍ മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരികയാണ്. പണ്ടുണ്ടായിരുന്നതു പോലെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ ദൃഢമായ വ്യാപാരബന്ധങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ ഡല്‍ഹിയിലെ വ്യാപാര മേള കാരണമാവും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
കൂടുതല്‍
യുഎന്നിന് ഇന്ത്യന്‍ സഹായം
അടിയന്തരാവസ്ഥ ഉടന്‍ പിന്‍‌വലിക്കണം
ഹമാസ് ഫത്താ സംഘര്‍ഷം 6 മരണം
ബേനസീര്‍ വീണ്ടും തടങ്കലില്‍
മുഷറഫിനെതിരെ സ്വന്തം കോടതി
ഒറീസയില്‍ സെസ് ഒരുക്കാന്‍ റഷ്യ