പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > വിദേശവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഷാവേസ് മിണ്ടരുതെന്ന് സ്പെയിന്‍ രാജാവ്
വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസിനോട് മിണ്ടരുതെന്ന് സ്പെയിന്‍ രാജാവ് ജുവാന്‍ കാര്‍ലോസ്. ശനിയാഴ്ച ഇബെറോ- അമേരിക്കന്‍ സമ്മേളനത്തില്‍ ലാറ്റിന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സമാപന പ്രസംഗം നടത്തുമ്പോഴാണ് സ്പെയിന്‍ രാജാവ് ഷാവേസിനോട് ശക്തമായി പ്രതികരിച്ചത്.

സ്പെയിന്‍ പ്രധാനമന്ത്രി ജോസ് ലൂയിസ് റോഡ്രിഗ്വേസ് സപാര്‍ട്ടോ സംസാരിക്കുന്നതിനിടെ ഇടയില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് ഷാവേസിനു നേരെ സ്പെയിന്‍ രാജാവ് കൈ ചൂണ്ടി കൊണ്ട് നിങ്ങള്‍ക്ക് മിണ്ടാതിരുന്നു കൂടെ എന്നു ചോദിച്ചത്. മുന്‍ സ്പാനിഷ് പ്രധാനമന്ത്രി ജോസ് മരിയ അസ്നറെ ഫാസിസ്റ്റ് എന്നു വിളിച്ചതിന് ഷാവേസിനു നേരെ സപാര്‍ട്ടോ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.

ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ രാജ്യങ്ങളിലെ നേതാക്കന്‍‌മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സാമ്രാജ്യത്തിനെതിരെ ഷാവേസിനെ പോലുള്ള നേതാക്കന്‍‌മാര്‍ ശക്തമായി പ്രതികരിച്ചിരുന്നു. വെനിസ്വേലയില്‍ നിക്ഷേപം നടത്തിയാന്‍ എന്തു സുരക്ഷയാണുള്ളതെന്ന അഭിപ്രായം പ്രകടിപ്പിച്ച സ്പാനിഷ് വ്യവസായി ജെറാര്‍ഡ് ഡയസ് ഫെരാനേയും ഷാവേസ് വിമര്‍ശിച്ചു.
കൂടുതല്‍
തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം: ബുഷ്
ബ്ലെയര്‍ കത്തോലിക്കനാവുന്നു
ബാന്‍ കീ മൂണ്‍ അന്‍റാര്‍ട്ടിക്കയില്‍
ചൈന കളിപ്പാട്ട കയറ്റുമതി നിര്‍ത്തി
ദീപാവലിക്കും ഭഗവന്‍‌ദാസ് വീട്ടുതടങ്കലില്‍
‘അടിയന്തരാവസ്ഥ ഒരു മാസം മാത്രം‘