പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ബാന്‍ കീ മൂണ്‍ പാകിസ്ഥാന്‍ അംബാസഡറുമായി ഇടഞ്ഞു. പാകിസ്ഥാന്‍ ജനാധിപത്യത്തിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബാന്‍ കീ മൂണ്‍ പാകിസ്ഥാന്‍റെ കാര്യങ്ങളില്‍ തുടരെ തുടരെ ഇടപെടുകയാണെന്ന് പാകിസ്ഥാന്‍ അംബാസഡര്‍ മുനീര്‍ അക്രവും കുറ്റപ്പെടുത്തി.
മുനീര്‍ അക്രമുമായി ചര്‍ച്ച നടത്തു കഴിഞ്ഞും ബാന്‍ കീ മൂണ്‍ അതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് രാജി വെച്ച് പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബാന്‍ കീ മൂണിന്‍റെ അഭിപ്രായം.‘പാകിസ്ഥാന്‍ എത്രയും വേഗം ജനാധിപത്യത്തിലേക്കു മടങ്ങണം, അതിനു വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കണം’ ബാന്‍ കീ മൂണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇസ്ലാമാബാദിലുള്ള ബേനസീര്‍ മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളുമായി ചൊവ്വാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യും.
|